വിരമിച്ച ഉദ്യോഗസ്ഥരെ ബി.എൽ.ഒമാരാക്കുന്നത് വിലക്കി
text_fieldsകക്കോടി (കോഴിക്കോട്): തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ മേൽനോട്ടത്തിൽനിന്ന് പെൻഷൻകാരായ ബി.എൽ.ഒമാരെ മാറ്റി ഉത്തരവ്. സേവനത്തിൽനിന്ന് വിരമിച്ചവർ ബി.എൽ.ഒമാരായി പ്രവർത്തിക്കുന്ന സാഹചര്യം പൂർണമായും ഒഴിവാക്കണമെന്നാണ് ചീഫ് ഇലക്ടറൽ ഓഫിസറുടെ ഉത്തരവിൽ പറയുന്നത്. ഇതോടെ ബൂത്തുകളിൽ ബി.എൽ.ഒമാരുടെ രാഷ്ട്രീയ സ്വാധീനമുണ്ടാകുന്നുവെന്ന പരാതിക്ക് ഇലക്ഷൻ കമീഷൻ തടയിട്ടിരിക്കുകയാണ്.
ഈ മാസം 30ന് സർവിസിൽനിന്ന് വിരമിക്കുന്നവരും ബി.എൽ.ഒമാരായി പ്രവർത്തിക്കുന്നവരുമായ ഉദ്യോഗസ്ഥരെ മാറ്റി, പകരം ആളെ നിയമിക്കാനാണ് നിർദേശം. സർക്കാർ ജീവനക്കാർ, അംഗൻവാടി അധ്യാപകർ, വിരമിച്ച ഉദ്യോഗസ്ഥർ എന്നിവരെയാണ് നിലവിൽ ബി.എൽ.ഒമാരായി നിയമിക്കുന്നത്.
ഭരണഘടന പദവി വഹിക്കുന്ന ഇത്തരം ഉദ്യോഗസ്ഥർ സ്വന്തമായി അസോസിയേഷനുകൾ രൂപവത്കരിച്ചു പ്രവർത്തിക്കുന്നത് തെരഞ്ഞെടുപ്പ് കമീഷൻ നേരത്തെ തടഞ്ഞിരുന്നു.
ഒഴിവാക്കുന്നവർക്കു പകരം ആളെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ട പൂർണ ഉത്തരവാദിത്തം അതത് ജില്ല ഇലക്ഷൻ ഓഫിസർമാർക്കാണ്. ഇതുസംബന്ധിച്ച റിപ്പോർട്ട് മേയ് രണ്ടിനുമുമ്പ് ഇലക്ഷൻ വകുപ്പ് ഓഫിസിൽ റിപ്പോർട്ട് നൽകണമെന്നും നിർദേശമുണ്ട്. കലക്ടർമാരാണ് ബി.എൽ.ഒമാരെ നിയമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.