വിരമിക്കൽ പ്രായം സ്വയം തിരുത്തൽ: ഡോക്ടർമാരെ 'തിരുത്തി' ഹോമിയോപ്പതി ഡയറക്​ടറുടെ​ സർക്കുലർ

മ​ല​പ്പു​റം: സ​ർ​വി​സ്​ ശ​മ്പ​ള സോ​ഫ്​​റ്റ്​​വെ​യ​റാ​യ സ്പാ​ർ​കി​ൽ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന്‍റെ അ​നു​മ​തി കൂ​ടാ​തെ തി​രു​ത്ത​ൽ വ​രു​ത്ത​രു​തെ​ന്ന് നി​ർ​ദേ​ശി​ച്ച്​​ ഹോ​മി​യോ ഡ​യ​റ​ക്ട​റു​ടെ സ​ർ​ക്കു​ല​ർ. വി​ര​മി​ക്ക​ൽ തീ​യ​തി 2022​ മേ​യ്​ 31 ആ​യ ഹോ​മി​യോ വ​കു​​പ്പി​ലെ ചി​ല ഡോ​ക്ട​ർ​മാ​ർ സ്വ​ന്തം നി​ല​ക്ക്​ ശ​മ്പ​ള സോ​ഫ്​​റ്റ്​​വെ​യ​റി​ൽ വി​ര​മി​ക്ക​ൽ പ്രാ​യം 56ൽ​നി​ന്ന്​ 60 ആ​ക്കി​യ​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഉ​ത്ത​ര​വ്.

സ്വ​യം തി​രു​ത്ത​ൽ ഗു​രു​ത​ര വീ​ഴ്ച​യാ​യി ക​ണ്ട്​ അ​തു​നി​ർ​ത്തി​വെ​ക്കാ​നാ​ണ്​ ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ​മാ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ആ​യു​ഷ് മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ​മാ​രു​ടെ പെ​ൻ​ഷ​ൻ പ്രാ​യം 60 ആ​ക്കാ​നു​ള്ള കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ട്രൈ​ബ്യൂ​ണ​ൽ വി​ധി വ​ന്ന​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ചി​ല ഡോ​ക്ട​ർ​മാ​ർ സോ​ഫ്​​റ്റ്​​വെ​യ​റി​ൽ ​വി​ര​മി​ക്ക​ൽ പ്രാ​യം തി​രു​ത്തി​യ​ത്. പെ​ൻ​ഷ​ൻ പ്രാ​യം വ​ർ​ധി​പ്പി​ക്കു​ന്ന​ത്​ സ​ർ​ക്കാ​റി​ന്‍റെ തീ​രു​മാ​ന​മാ​യ​തി​നാ​ൽ ഇ​തു​സം​ബ​ന്ധി​ച്ച്​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ക്കേ​ണ്ട​തു​ണ്ട്. ട്രൈ​ബ്യൂ​ണ​ൽ വി​ധി​ക്കെ​തി​രെ സം​സ്ഥാ​ന സ​ർ​ക്കാ​ർ കോ​ട​തി​യെ സ​മീ​പി​ക്കു​ക കൂ​ടി ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ഡോ​ക്ട​ർ​മാ​രു​ടെ ന​ട​പ​ടി ശ​രി​യ​ല്ലെ​ന്നാ​ണ്​ ആ​ക്ഷേ​പം. മേ​യ്​ 11നാ​ണ് വി​ര​മി​ക്ക​ൽ പ്രാ​യം ഉ​യ​ർ​ത്തി​യു​ള്ള​ കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ട്രൈ​ബ്യൂ​ണ​ൽ വി​ധി​വ​ന്ന​ത്.

ഹോ​മി​യോ​പ്പ​തി വ​കു​പ്പി​ലെ ഒ​ഴി​വു​ക​ൾ കൃ​ത്യ​മാ​യ റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​ത്ത​തും നി​യ​മ​ന​ങ്ങ​ൾ വൈ​കു​ന്ന​തും നി​ല​വി​ൽ റാ​ങ്ക്​ ലി​സ്റ്റി​ലു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു​ണ്ട്. ഹോ​മി​യോ​പ്പ​തി വ​കു​പ്പി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷ​ങ്ങ​ളി​ൽ ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്​​ത്​ നി​യ​മ​നം ന​ട​ത്തി​യി​ട്ടി​ല്ല. ട്രൈ​ബ്യൂ​ണ​ൽ വി​ധി​യി​ൽ 2021 ആ​ഗ​സ്​​റ്റ്​​ മൂ​ന്ന്​ മു​ത​ൽ വി​ര​മി​ച്ച​വ​ർ​ക്ക് മു​ൻ​കാ​ല പ്രാ​ബ​ല്യം ന​ൽ​കി​യി​ട്ടു​ള്ള​തി​ന്‍റെ പേ​രി​ൽ 2022 മേ​യ്​ 31 വ​രെ​യു​ള്ള ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​തെ ത​ട​ഞ്ഞു​വെ​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന്​​​ ആ​രോ​പ​ണ​മു​ണ്ട്. 

Tags:    
News Summary - Retirement age self-correction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.