കൊച്ചി: പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസിൽ തപാൽ സാമഗ്രികൾ ഹൈക്കോടതി തുറന്ന് പരിശോധിച്ചു. വോട്ട്പെട്ടികളിൽ രണ്ടെണ്ണത്തിൽ റിട്ടേണിങ് ഓഫീസറുടെ ഒപ്പില്ലെന്ന് കണ്ടെത്തി. ഇതോടെ ഹൈകോടതി രൂക്ഷ വിമർശനം നടത്തി.
ചിതറിക്കിടന്ന രേഖകൾ പെട്ടിയിലാക്കി കൊണ്ടുവന്നതാണെന്ന് കോടതി വിമർശിച്ചു. തെരഞ്ഞെടുപ്പിലെ ഇത്തരം സംഭവങ്ങൾ അപചയത്തിന്‍റെ സൂചനയാണെന്നും കോടതി പറഞ്ഞു.
വോട്ടുപെട്ടികൾ കാണാതായ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അന്വേഷണ റിപ്പോർട്ട് വന്ന ശേഷം തുടർനടപടികളെടുക്കാമെന്നും കോടതി വ്യക്തമാക്കി. പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസ് സുപ്രീംകോടതിയും പരിഗണിക്കുന്നുണ്ട്. തിങ്കളാഴ്ചയാണ് കേസ് സുപ്രീംകോടതി പരിഗണിക്കുന്നത്. ഇതിന്‍റെയും നടപടികൾ അറിഞ്ഞ ശേഷം കേസിൽ വാദം കേൾക്കാമെന്നും കോടതി പറഞ്ഞു. തുറന്ന പെട്ടികൾ വീണ്ടും സീൽ ചെയ്ത് സേഫ് കസ്റ്റഡിയിലേക്ക് മാറ്റി. ഹരജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
ബാലറ്റ് പെട്ടി കാണാതായ സംഭവത്തിൽ കോടതിയുടെയോ തെരഞ്ഞെടുപ്പ് കമീഷന്റെയോ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന നജീബ് കാന്തപുരം എം.എൽ.എയുടെ ഹരജിയിലാണ് തപാൽ സാമഗ്രികൾ ഹൈകോടതി ഇന്ന് തുറന്ന് പരിശോധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.