തൃശൂർ: അർബുദരോഗിയായ എളങ്കോവന് കൂട്ടായി ആശുപത്രിയിൽ മൂന്നുമാസം നിന്ന രേവത് എളങ്കോവെൻറ നാട്ടിലേക്ക് പുറപ്പെടുന്നു. തമിഴ്നാട്ടിലെ ആറണി തിരുവണ്ണാമലൈ മൂന്നുസാമി ചെട്ടിയാർ സ്ട്രീറ്റിലെ എളങ്കോവെൻറ ബന്ധുക്കളെ തേടിയാണ് യാത്ര. അന്നനാളത്തിൽ അർബുദം ബാധിച്ച എളങ്കോവൻ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി ഐ.സി.യുവിലാണ്.
ഇദ്ദേഹത്തിെൻറ അവസ്ഥ മോശമായി വരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. പോളിയോ ബാധിതനായ 70 കാരനായ എളങ്കോവൻ പിൻഭാഗത്ത് കെട്ടിവെച്ച ടയറിെൻറ സഹായത്തിൽ നിരങ്ങി നീങ്ങി ലോട്ടറി വിറ്റാണ് ഉപജീവനം കഴിച്ചിരുന്നത്. തമിഴ്നാട് ആവണി സ്വദേശിയായ എളങ്കോവൻ 40 വർഷമായി തൃശൂരിലാണ്. 20ാം വയസ്സിൽ ആറണി തിരുവണ്ണാമലൈ മൂന്നുസാമി ചെട്ടിയാർ സ്ട്രീറ്റ് വിട്ടതാണ്.
ഇദ്ദേഹത്തിെൻറ ബന്ധുക്കളും സഹോദരങ്ങളും ഇപ്പോഴും അവിടെയുണ്ട്. ഓട്ടോ ഓടിച്ച് കുടുംബം പോറ്റുന്ന വരന്തരപ്പിള്ളി സ്വദേശി രേവതാണ് കഴിഞ്ഞ മൂന്നുമാസമായി എളങ്കോവെൻറ കൂടെയുള്ളത്. സുമസ്സുകളുടെ സഹായം കൊണ്ടാണ് ചികിത്സ ചെലവുകൾ കഴിഞ്ഞുപോകുന്നതെന്ന് രേവത് പറയുന്നു. എളങ്കോവെൻറ വീട്ടിൽ പോയി തിരിച്ചുവരാൻ പണം ആവശ്യമുണ്ട്. അതിന് ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് രേവത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.