കോട്ടയം: റവന്യൂ വകുപ്പിൽ െഎ.എ.എസ് തലത്തിലടക്കം സമഗ്ര അഴിച്ചുപണി വേണമെന്ന നിർദേശവുമായി റവന്യൂ മന്ത്രിയും പാർട്ടിയും.  ഉത്തരവുകൾ കൃത്യമായി നടപ്പാക്കാതിരിക്കുകയും തീരുമാനങ്ങളിൽ അഴകൊഴമ്പൻ സമീപനം സ്വീകരിക്കുകയും ചെയ്യുന്ന നിരവധി ഉദ്യോഗസ്ഥർ ഉണ്ടെന്നും നിർണായക തീരുമാനങ്ങൾ പലതും ഇവർ അട്ടിമറിക്കുകയാണെന്നും റവന്യൂ മന്ത്രി പാർട്ടി നേതൃത്വത്തോട് പരാതിപ്പെട്ടിട്ടുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയെയും റവന്യൂ വകുപ്പ് ധരിപ്പിപ്പിച്ചു കഴിഞ്ഞു.

റവന്യൂ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി, ലാൻഡ് റവന്യൂ കമീഷണർ, എേട്ടാളം കലക്ടർമാർ, റവന്യൂ വകുപ്പ് സീനിയർ ഉദ്യോഗസ്ഥർ എന്നിവടക്കം നിരവധി പേരെ മാറ്റാനാണ് ശ്രമം.

കലക്ടർമാരിൽ പലരും അവസരത്തിനൊത്ത് ഉയരുന്നില്ലെന്ന ആക്ഷേപവും റവന്യൂ വകുപ്പിനുണ്ട്. മാേറ്റണ്ടവരുടെ പട്ടികയും തയാറാക്കിയിട്ടുണ്ട്. അമിത രാഷ്്ട്രീയ ഇടപെടലിൽ ഉദ്യോഗസ്ഥരും തൃപ്തരല്ല.

മൂന്നാർ കൈയേറ്റം ഒഴിപ്പിക്കലടക്കം ഉദ്യോഗസ്ഥരുടെ വീഴ്ചകളും മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും ഇടപെടലുകൾ ഉദ്യോഗസ്ഥരെ മാനസികമായി പ്രതിസന്ധിയിലാക്കുന്നതും റവന്യൂ വകുപ്പിനെ ചൊടിപ്പിച്ചിട്ടുണ്ട്.

ഇടുക്കി കലക്ടർക്കും സബ് കലക്ടർക്കും എതിരെ സി.പി.എം മന്ത്രിമാരും നേതാക്കളും നടത്തുന്ന പരസ്യവിമർശനങ്ങളും അധിക്ഷേപിക്കലും റവന്യൂ വകുപ്പിനെയും സി.പി.െഎയും കടുത്ത ബുദ്ധിമുട്ടിലാക്കുന്നുണ്ട്. മന്ത്രിമാരുടെയും ചില നേതാക്കളുടെയും സമീപനത്തിലുള്ള അതൃപ്തി ഉദ്യോഗസ്ഥരും അടുത്തിടെ മന്ത്രിയുമായി പങ്കുവെച്ചിരുന്നു.

അധിക്ഷേപം പരിധി വിട്ടിട്ടും ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുള്ള നടപടിയൊന്നും റവന്യൂ വകുപ്പി​െൻറ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ല. ഇതിലുള്ള അതൃപ്തിയും ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചിരുന്നു. ഒപ്പം നിൽക്കേണ്ട റവന്യൂ ഉന്നതരിൽ പലരും അവസാനനിമിഷം ഉദ്യോഗസ്ഥരെ കൈവിട്ടതായും ആക്ഷേപമുണ്ട്.

റവന്യൂ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയെ മൂന്നാറിലെ കുരിശുവിവാദം അന്വേഷിക്കാൻ മുഖ്യമന്ത്രി നിയോഗിച്ചതും റവന്യൂ മന്ത്രിയെ മറികടന്നായിരുന്നു.

 

Tags:    
News Summary - revenue department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.