മാവേലിക്കര: തട്ടാരമ്പലത്തിലെ സപ്ലൈകോ ഗോഡൗണില്‍നിന്ന് അരിയും ഗോതമ്പും കടത്തിയ സംഭവത്തില്‍ മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന് മുന്നിലെത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അഡ്വ. ജി.ആര്‍. അനില്‍. തട്ടാരമ്പലത്തിലെ ഗോഡൗണ്‍ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.
സംഘടിതമായ തട്ടിപ്പിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ എറണാകുളം റീജനല്‍ മാനേജര്‍ക്ക് നിര്‍ദേശം നല്‍കി. ഭക്ഷ്യസുരക്ഷ നയത്തിന്റെ ഭാഗമായി വാതില്‍പടി സേവനത്തിലേക്ക് മാറിയപ്പോള്‍ പുതിയ ഗോഡൗണുകള്‍ കണ്ടെത്തേണ്ടി വന്നു.ചെന്നിത്തലയില്‍ പുതിയ വെയര്‍ഹൗസ് ആയിട്ടുണ്ട്. ഭക്ഷ്യധാന്യങ്ങള്‍ ഇവിടെ സുരക്ഷിതമായി സംഭരിക്കാന്‍ കഴിയും. ഇനിയുള്ള വിതരണം കൃത്യമായി മുന്നോട്ടുപോകാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.
തട്ടാരമ്പലം ഗോഡൗൺ അടിയന്തരമായി വൃത്തിയാക്കാനും നല്ലതും ചീത്തയും വേർതിരിച്ച് സൂക്ഷിക്കാൻ നടപടിയെടുക്കണമെന്ന നിർദേശവും മന്ത്രി ഉദ്യോഗസ്ഥർക്ക് നൽകി. സപ്ലൈകോ എറണാകുളം റീജനല്‍ മാനേജര്‍ ലീല കൃഷ്ണന്‍, മാവേലിക്കര താലൂക്ക് സപ്ലൈ ഓഫിസര്‍ ബീന, ചെങ്ങന്നൂര്‍ ഡിപ്പോ മാനേജര്‍ ഷൈനി എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.