കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ട സംഭവത്തിൽ പ്രതികരിച്ച് നടിമാരായ പാർവതി തിരുവോത്തും റിമ കല്ലിങ്കലും. 'അവൾക്കൊപ്പം' എന്നാണ് റിമ പ്രതികരിച്ചത്.
വിധി തികച്ചും ക്രൂരമായിപ്പോയെന്നായിരുന്ന പാർവതിയുടെ പ്രതികരണം. 'ഞങ്ങൾ പിൻമാറുകയില്ല, എന്തു തന്നെ ഞങ്ങളെ തോൽപ്പിച്ചാലും ഞങ്ങൾ പിൻമാറുകയില്ല. ഹൃദയം തകരുന്നു'- പാർവതി കുറിച്ചു. ഫ്രാങ്കോ മുളയ്ക്കലിനെതിരേ ആരോപണവുമായി രംഗത്ത് വന്ന കന്യാസ്ത്രീകളുടെ ചിത്രവും ഇരുവരും പങ്കുവെച്ചു.
കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽവെച്ച് 2014 മുതൽ 2016 വരെ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ പീഡിപ്പിച്ചെന്ന കേസിൽ വിധി പറഞ്ഞത്. ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കൽ 13 തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി.
105 ദിവസത്തെ വിസ്താരത്തിനു ശേഷമാണ് കേസിൽ വിധി വന്നത്. ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ തുടങ്ങിയവ ഉൾപ്പെടെ ഏഴു വകുപ്പുകൾപ്രകാരമുള്ള കുറ്റങ്ങളാണ് ബിഷപ്പിനെതിരേ ചുമത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.