കണ്ണൂർ: ജയിലുകളിലെ ഗുരുതര ക്രമക്കേടുകൾ ഇല്ലാതാക്കാനും ചില തടവുകാർക്ക് വി.െഎ. പി പരിഗണന നൽകുന്നത് അവസാനിപ്പിക്കാനുമായി ജയിൽ ഡി.ജി.പി ഋഷിരാജ് സിങ്ങിെൻറ പു തിയ സർക്കുലർ. തടവുകാരിൽനിന്ന് പിടിച്ചെടുക്കുന്ന സാധനങ്ങൾക്ക് പാരിതോഷികവും പ്രഖ്യാപിച്ചു. മൊബൈൽ ഫോൺ ഒന്നിന് 2500 രൂപവരെ പാരിതോഷികമായി നൽകുമെന്നും സർക്കുലറിൽ പറയുന്നു. ആഭ്യന്തരവകുപ്പിന് നാണക്കേടുണ്ടാക്കുന്ന അഞ്ചു കാര്യങ്ങൾ ജയിലുകളിൽ നടക്കുന്നതായും ഇവ അടിയന്തരമായി പരിഹരിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
ചില തടവുകാര്‍ക്ക് വി.ഐ.പി പരിഗണന, ഭക്ഷണം ചട്ടം ലംഘിച്ച് പുറത്തുനിന്ന് കൊണ്ടുവരൽ, ചട്ടം ലംഘിച്ച് തടവുപുള്ളികളെ സന്ദര്‍ശിക്കൽ, അനധികൃതർ പിരിവ്, തടവുപുള്ളികൾക്ക് അനധികൃതമായി ഫോണ്‍ വിളിക്കാനുള്ള സൗകര്യമൊരുക്കൽ എന്നിവയാണ് ജയിലുകളിൽ നടക്കുന്ന അഞ്ചു പ്രമുഖ ക്രമലംഘനങ്ങളായി സർക്കുലറിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
ഉദ്യോഗസ്ഥരും കൂട്ടുനിൽക്കുന്നുണ്ടെന്നതിനെ തുടർന്നാണ് ഇവ വിലക്കുന്നതിന് പാരിതോഷികം ഉൾെപ്പടെ പ്രഖ്യാപിച്ചിരിക്കുന്നത്. ജയിലിൽ നേരത്തെ പരിശോധന നടത്തണമെങ്കിൽ മേലുദ്യോഗസ്ഥരുടെ അനുമതി ആവശ്യമായിരുന്നു. എന്നാൽ, ഇനി ഇതില്ലാതെതന്നെ സൂപ്രണ്ടുമാർക്ക് മിന്നൽ പരിശോധന നടത്തി റിപ്പോർട്ട് അയക്കാം. ചട്ടം ലംഘിച്ച് സന്ദർശനത്തിന് സൗകര്യമൊരുക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പലപ്പോഴും അതിസുരക്ഷാകേന്ദ്രമെന്ന നില മറന്നാണ് ജയിലിൽ സന്ദർശനങ്ങൾ നടക്കുന്നത്. രാഷ്ട്രീയതടവുകാരെ കാണാൻ വരുന്നവരെ കാര്യമായി പരിശോധിക്കുകപോലുമില്ല. പരോൾ ശിപാർശക്കുള്ള നടപടികളും ക്രമപ്രകാരമായിരിക്കണമെന്നും പരാതികൾ ലഭിച്ചാൽ കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.