കോട്ടയം: മഹാപ്രളയം കഴിഞ്ഞയുടൻ മീനച്ചിൽ, പമ്പ, മണിമല, അച്ചൻകോവിലടക്കം പ്രധാന പുഴകളെല്ലാം വറ്റിവരളുന്നതിനു പുറമെ, ആഴം പലയിടത്തും ഗണ്യമായി കുറയുകയും ചെയ്യുന്നു. പമ്പ, മീനച്ചിൽ, അച്ചൻകോവിൽ, മണിമലയാറുകളിൽ ജലനിരപ്പ് താഴ്ന്ന് മണൽപരപ്പ് വ്യക്തമായി കാണാനാവും വിധം തെളിഞ്ഞു. ഇതോടെ ഇൗ പ്രദേശത്തെ കിണറുകളിലും കുളങ്ങളിലും വെള്ളം കാര്യമായി കുറഞ്ഞിട്ടുണ്ട്. ചിലയിടത്ത് പുഴകളുടെ ഉദ്ഭവസ്ഥാനങ്ങളിൽ ചെറിയ നീർചാലുകൾ മാത്രമാണുള്ളത്. ബഹുഭൂരിപക്ഷം കിണറുകളിലും വെള്ളം പെെട്ടന്ന് അപ്രത്യക്ഷമാകുന്നതായും നാട്ടുകാർ പറയുന്നു. ചെറുതോടുകളും വെള്ളച്ചാലുകളും ഉണങ്ങി മെലിഞ്ഞ അവസ്ഥയിലാണ്.
വെള്ളം താഴുന്നത് വരാനിരിക്കുന്ന വൻവരൾച്ചയുടെ സൂചനകളാണെന്നാണ് വിലയിരുത്തൽ. പുഴകളിൽ വെള്ളം കുറയുന്നത് മധ്യകേരളത്തിൽ പലപ്പോഴും കുടിവെള്ളക്ഷാമം രുക്ഷമാക്കാറുണ്ട്. കാർഷിക മേഖലയെ കരിച്ചുണക്കലും പതിവാണ്. മധ്യകേരളത്തിൽ കുറഞ്ഞത് 350ലധികം പഞ്ചായത്തുകളിലെയെങ്കിലും പ്രധാന കുടിവെള്ളസ്രോതസ്സും പുഴകളാണ്.
അഞ്ചുദിവസത്തോളം കവിഞ്ഞൊഴുകിയ പമ്പയും മീനച്ചിലും മണിമലയും അച്ചൻകോവിലും മെലിഞ്ഞ അസാമാന്യപ്രതിഭാസത്തെക്കുറിച്ച് ഭൂഗർഭ ജലവകുപ്പും പഠനം ആരംഭിച്ചു. കവിഞ്ഞൊഴുകിയ പുഴകൾ വിതച്ച നാശത്തിെൻറ ദുരിതം കുട്ടനാട്-അപ്പർകുട്ടനാട് മേഖലകളിൽനിന്ന് ഇനിയും വിെട്ടാഴിഞ്ഞിട്ടില്ലെന്നിരിക്കെ ഇപ്പോൾ ഇൗപുഴകളെല്ലാം പുതിയ അനുഭവമാണ് ജനങ്ങൾക്ക് നൽകുന്നത്.
പമ്പയിലും മീനച്ചിലിലും പലയിടത്തും ആഴം തീരെ കുറഞ്ഞതായി നാട്ടുകാരും പറയുന്നു. അണക്കെട്ടുകൾ തുറന്നുവിട്ടപ്പോഴുണ്ടായ ചളിയും മണലും എക്കലും പുഴകളുടെ ആഴം ഗണ്യമായി കുറച്ചെന്ന വിലയിരുത്തലുമുണ്ട്. ഇവയെല്ലാം അടിഞ്ഞ് പുഴയുടെ അടിത്തട്ട് ഉയരുകയാണ്. പെരിയാറിലും ചാലക്കുടിപ്പുഴയിലും ഇതേ അവസ്ഥയാണുള്ളത്. പലയിടത്തും എക്കൽ വൻതിട്ട തന്നെ രൂപപ്പെടുത്തി. പമ്പയുടെ ഉദ്ഭവസ്ഥാനങ്ങളിലും പമ്പയിലും പമ്പാവാലി, ഇടകടത്തി, അത്തിക്കയം, റാന്നി, കോഴഞ്ചേരി, ആറന്മുള എന്നിവടങ്ങളിലെല്ലാം രണ്ടുമീറ്ററോളം എക്കലെത്തി അടിത്തട്ട് ഉയർത്തിയിട്ടുണ്ട്. പമ്പാവാലിയിലും ഇടകടത്തിയിലും ഏക്കറുകണക്കിനു സ്ഥലത്തും എക്കൽതിട്ട കാണാനാകും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.