ആർ.എം.പി.ഐ അഖിലേന്ത്യാ സമ്മേളനം; ലോഗോ പ്രകാശനം ചെയ്തു

കോഴിക്കോട്: ഫെബ്രുവരി 23 മുതൽ 26 വരെ കോഴിക്കോട് നടക്കുന്ന ആർ.എം.പി.ഐ രണ്ടാം അഖിലേന്ത്യാ സമ്മളനത്തിന്റെ ലോഗോ സംസ്ഥാന സെക്രട്ടറി എൻ. വേണു പ്രമുഖ ശില്പി ശ്രീധരൻ എലത്തൂരിന് കൈമാറി പ്രകാശനം ചെയ്തു. ടി.കെ. സിബി അധ്യക്ഷത വഹിച്ചു. കെ.എസ്. ഹരിഹരൻ, കെ.പി. പ്രകാശൻ, കെ. ചന്ദ്രൻ, കെ. വിനോദ് കുമാർ, എന്നിവർ പങ്കെടുത്തു.

2016ൽ പഞ്ചാബിൽ വെച്ചാണ് അഖിലേന്ത്യാതലത്തിൽ ആർ.എം.പി.ഐ രൂപീകരിച്ചത്. ആദ്യമായാണ് സമ്മേളനം കേരളത്തിൽ നടക്കുന്നത്.

സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് ഇടതുപക്ഷ - മതനിരപേക്ഷ പാർട്ടികളുടെ ദേശീയ നേതാക്കളെ പങ്കെടുപ്പിച്ച് സെമിനാർ, ചരിത്ര പ്രദർശനം, സാംസ്കാരിക സദസ്, ചിത്രകലാകാരന്മാരുടെ സംഗമം, കലാവിഷ്കാരങ്ങൾ, സിനിമാ പ്രദർശനം, സാംസ്കാരിക ജാഥ, ജില്ലയിലെ വിവിധ ഏരിയകളിൽ ആനുകാലിക വിഷയങ്ങളെ മുൻനിർത്തി സെമിനാറുകളും സംവാദങ്ങളും, ബഹുജന റാലി, വളണ്ടിയർ മാർച്ച് തുടങ്ങിയ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. 

Tags:    
News Summary - RMPI national conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.