എരുമപ്പെട്ടി: മൂന്ന് വയസ്സുകാരൻ മാതാവിെൻറ കൺമുന്നിൽ ടിപ്പർലോറി കയറി മരിച്ചു. നേപ്പാൾ സ്വദേശികളായ ജയറാം-ജാനകി ദമ്പതികളുടെ ഇളയ മകൻ അലിഷാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9.15ന് വെള്ളറക്കാട് പേങ്ങാട്ടുപാറ കൈതമാട്ടത്തിനു സമീപമായിരുന്നു അപകടം.
മൂത്ത മകനെ സ്കൂൾ ബസിൽ കയറ്റിവിടാൻ വരുമ്പോൾ ജാനകിയുടെ കൂടെ വന്നതാണ് അലിഷ്. വീട്ടിലേക്ക് മടങ്ങുന്നതിനിടെ മാതാവിെൻറ കൈവിട്ട് റോഡ് മുറിച്ച് കടക്കുമ്പോൾ അമിത വേഗത്തിൽ വന്ന ടിപ്പർ ലോറി അലിഷിനെ ഇടിക്കുകയായിരുന്നു. ഉടനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
സ്കൂൾ സമയത്ത് നിയമം ലംഘിച്ചാണ് ടിപ്പർ ലോറി ഓടിയത്. അപകടത്തെ തുടർന്ന് വെള്ളറക്കാട്-മുക്കിലപീടിക റോഡിലൂടെ സഞ്ചരിച്ച ടിപ്പർ ലോറികൾ നാട്ടുകാർ തടഞ്ഞു. സംഭവത്തിൽ ലോറി ഡ്രൈവർ ചാലിശ്ശേരി മേലേതലക്ക വീട്ടിൽ സവാദിനെ (25) എരുമപ്പെട്ടി പൊലീസ് കസ്റ്റഡിയിലെടുത്ത് മേൽനടപടി സ്വീകരിച്ചു. സഹോദരങ്ങൾ: അനിത്ത്, സുസ്മിത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.