പറവൂർ: കോൺഗ്രസ് നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചിന്റെ ഭാഗമായി ബാരിക്കേഡ് വെച്ച് വഴിതടഞ്ഞതിനെത്തുടർന്ന്, രോഗിയുമായി എത്തിയ ആംബുലൻസ് പൊലീസ് തന്നെ വഴിതിരിച്ചുവിട്ടു. പറവൂർ പൊലീസ് സ്റ്റേഷന് സമീപം എൽ.ഐ.സി ഓഫിസിന് മുന്നിലാണ് തിങ്കളാഴ്ച രാവിലെ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് വഴി തടഞ്ഞത്.
നഗരത്തിൽ രാവിലെ 9.30 മുതൽ 12.30വരെ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പൊലീസ് അറിച്ചിരുന്നുവെങ്കിലും പ്രധാന റോഡിൽ തടസ്സം പ്രതീക്ഷിച്ചിരുന്നില്ല. ഇത് ജനങ്ങളെ ഏറെ പ്രയാസത്തിലാക്കി. മാർച്ച് ആരംഭിക്കുന്നതിനുമുമ്പ് 11ഓടെയാണ് ആംബുലൻസ് എത്തിയത്. ബാരിക്കേഡ് മാറ്റാൻ പൊലീസ് തയാറായില്ല. ആംബുലൻസ് സിവിൽ സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്തെ റോഡിലൂടെ കോർട്ട് റോഡിലേക്ക് തിരിച്ചുവിട്ടു. വഴിതെറ്റിയ ആംബുലൻസ് വീണ്ടും ബാരിക്കേഡിനടുത്ത് എത്തിയപ്പോൾ വീണ്ടും പൊലീസ് വഴിതിരിച്ചുവിട്ടു.
വിദേശത്തുനിന്ന് എത്തിയ രോഗിയുമായി ആംബുലൻസ് കണ്ണൂർ മെഡിക്കൽ കോളജിലേക്ക് പോകുകയായിരുന്നു. പൊലീസ് നടപടി വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.