റോഡരികിൽ ടുട്ടുമോന്‍റെ ബിരിയാണി വിൽക്കുന്നത് ആരൊക്കെയാണെന്ന് കേട്ടാൽ അദ്ഭുതപ്പെടും. കൊച്ചുപ്രേമൻ മുതൽ പി.സി. ജോർജ് വരെ അടങ്ങിയ താരനിരയാണ് ബിരിയാണിയെക്കുറിച്ച് വിളിച്ചുപറയുന്നത്.
കഴിഞ്ഞ ദിവസം ടുട്ടു മോൻ ഇടുക്കി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഇത്തരത്തിലെ വീഡിയോ ആണ് വൈറലാകുന്നത്. റോഡരികിൽ പൊരിവെയിലിൽ ഇരുചക്ര വാഹനം നിർത്തിയിട്ട് ബിരിയാണി പൊതികൾ വിൽക്കുകയാണ് യുവാവും അമ്മയും. ഇതിനിടയിൽ ചിത്രീകരിച്ച വീഡിയോ ആണിത്.
അമ്മ ആവശ്യപ്പെടുന്നതിനനുസരിച്ച് സിനിമ താരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും ശബ്ദം അനുകരിച്ച് താൻ വിൽക്കുന്ന ബിരിയാണിയെക്കുറിച്ച് വിവരിക്കുകയാണ്. ആദ്യം കൊച്ചുപ്രമേന്‍റെ ശബ്ദത്തിൽ ബിരിയാണി വിൽപന. പിന്നാലെയെത്തി ജാഫർ ഇടുക്കിയും പി.സി. ജോർജും. ഒടുവിൽ നടൻ ജനാർദ്ദനന്‍റെ ശബ്ദാനുകരണത്തോടെയാണ് ചെറിയ വിഡിയോ അവസാനിക്കുന്നത്.
ആദ്യം സ്വന്തം പ്രൊഫൈലിലും പിന്നീട് ഗ്രൂപ്പുകളിലും ഷെയർ ചെയ്ത വീഡിയോ ആയിരക്കണക്കിന് പേർ കാണുകയും സന്തോഷം അറിയിക്കുകയും ചെയ്തു. നിരവധി പേർ യുവാവിനെ അഭിനന്ദിച്ചിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.