പെട്രോൾ പമ്പിൽ ജീവനക്കാരന്‍റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് കവർച്ച

മുക്കം (കോഴിക്കോട്): കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയിൽ മാങ്ങാ പൊയിലിൽ പെട്രോൾ പമ്പിൽ വൻ കവർച്ച. നാലു പേർ പെട്രോൾ പമ്പിലെത്തി ജീവനക്കാരനെ ആക്രമിച്ച് പണം തട്ടുകയായിരുന്നുവെന്ന് ജീവനക്കാർ പറഞ്ഞു.

വെള്ളിയാഴ്ച പുലർച്ചെ രണ്ടിനും രണ്ടരക്കും ഇടയിലാണ് സംഭവം. പമ്പിൽ എത്തിയ മോഷ്ടാക്കളിൽ ഒരാൾ മുളകുപൊടി ജീവനക്കാരന്‍റെ മുഖത്ത് വിതറുകയും മറ്റൊരാൾ സ്ഫടികം സിനിമയിലെ ആടുതോമ സ്റ്റൈലിൽ ഉടുമുണ്ട് പറിച്ചു ജീവനക്കാരന്‍റെ തല മൂടുകയും ചെയ്തു.

തുടർന്ന് ബാഗ് തട്ടിപ്പറിച്ച് നാല് പേരും ഓടിരക്ഷപ്പെടുകയായിരുന്നു. ഈ സമയം പമ്പിൽ രണ്ട് ജീവനക്കാരാണുണ്ടായിരുന്നത്.

മുക്കം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ച് എത്രയും വേഗം പ്രതികളെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - Robbery by throwing chili powder in the eyes of the petrol pump employee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.