ന്യൂഡൽഹി: കൊട്ടിയൂർ പീഡനക്കേസിലെ ഇരയായ പെൺകുട്ടിയെ വിവാഹം ചെയ്യാൻ ജാമ്യം അനുവദിക്കണമെന്ന ആവശ്യവുമായി കേസിലെ പ്രതിയും മുൻ വൈദികനുമായ റോബിൻ വടക്കുംചേരി സുപ്രീംകോടതിയിൽ ഹരജി നൽകി. ഹരജി നാളെ പരിഗണിക്കും. ഉഭയസമ്മതത്തോടെയാണ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതെന്നും അതുകൊണ്ട് വിവാഹം കഴിച്ച് ജീവിക്കാൻ അനുവദിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കാന്‍ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഇരയായ പെണ്‍കുട്ടിയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. റോബിനെ വിവാഹം കഴിക്കാനുള്ള തീരുമാനം സ്വന്തം താൽപര്യ പ്രകാരമാണെന്നാണ് പെൺകുട്ടി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറഞ്ഞത്.
പീഡിപ്പിച്ച പെൺകുട്ടിയെ വിവാഹം കഴിക്കാൻ അനുമതി തേടി റോബിൻ വടക്കുംചേരി നൽകിയ ഹരജി നേരത്തെ കേരള ഹൈകോടതി നേരത്തെ തള്ളിയിരുന്നു. 20 വർഷത്തെ കഠിനതടവിനും ഒരു ലക്ഷം രൂപ പിഴക്കും ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന റോബിൻ വിവാഹം രജിസ്റ്റർ ചെയ്യാൻ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയാണ് അന്ന് തള്ളിയത്. ലൈംഗിക കുറ്റകൃത്യങ്ങളിൽ ഒത്തുതീർപ്പോ ദയാപരമായ സമീപനമോ സാധ്യമല്ലെന്ന് വിലയിരുത്തിയായിരുന്നു ഉത്തരവ്.
െകാട്ടിയൂർ സെൻറ് സെബാസ്റ്റ്യൻ പള്ളി വികാരിയായിരിക്കെ 2016 േമയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്. എന്നാൽ, പരസ്പര സമ്മതത്തോടെയാണ് ബന്ധപ്പെട്ടതെന്നാണ് ഹരജിയിൽ റോബിൻ വടക്കുംചേരി പറഞ്ഞത്.
കൊട്ടിയൂര്‍ പീഡന കേസില്‍ റോബിന്‍ വടക്കുംചേരിക്ക് മൂന്ന് വകുപ്പുകളിലായി അറുപത് വര്‍ഷത്തെ കഠിനതടവാണ് തലശേരി പോക്‌സോ കോടതി വിധിച്ചത്. മൂന്ന് ശിക്ഷയും ഒരുമിച്ച് 20 വര്‍ഷത്തെ കഠിന തടവ് അനുഭവിച്ചാല്‍ മതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.