മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും മഞ്ഞൾപൊടി വിതറുന്നതും ആചാരമല്ല, അനുവദിക്കരുതെന്ന് ഹൈകോടതി

കൊച്ചി: ശബരിമല മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും മഞ്ഞൾപൊടി വിതറുന്നതും ആചാരമല്ലെന്നും അത് അനുവദിക്കരുതെന്നും ഹൈകോടതി. ഇതൊന്നും ആചാരത്തിന്റെ ഭാ​ഗമല്ലെന്ന് തന്ത്രിയും പറയുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

മാളികപ്പുറത്ത് വസ്ത്രങ്ങൾ എറിയുന്നത് നിർത്തണം. ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് മറ്റു ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇക്കാര്യങ്ങൾ ഭക്തരെ അറിയിക്കാൻ അനൗൺസ്മെന്റ് നടത്തുമെന്നും ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രന്‍, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് വ്യക്തമാക്കി.

ശബരിമലയില്‍ വ്ലോഗര്‍മാര്‍ വിഡിയോ ചിത്രീകരിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ഹൈകോടതി നിര്‍ദേശിച്ചു. ചടങ്ങുകള്‍ ചിത്രീകരിക്കാൻ ദേവസ്വംബോര്‍ഡിന്‍റെ അനുമതി വാങ്ങാമെന്നും കോടതി വ്യക്തമാക്കി. 

Tags:    
News Summary - Rolling coconuts and sprinkling turmeric powder in malikappuram is not customary, High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.