തിരുവനന്തപുരം: തമിഴ്നാട്ടിൽ പ്രളയത്തിൽ തകർന്ന ജലവിതരണ സംവിധാനങ്ങൾ പുന:സ്ഥാപിക്കാൻ സാങ്കേതിക സഹായം നൽകാനുള്ള ദൗത്യം വിജയകരമായി നിർവഹിച്ച വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ സേവനത്തിലൂടെ സംസ്ഥാനത്തിനാണ് കീർത്തി നേടാൻ കഴിഞ്ഞതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. മാനവിതകയുടെ മൂല്യം ഉയർത്തിക്കാട്ടാനും ഇതുവഴി കഴിഞ്ഞതായി മന്ത്രി അഭിപ്രായപ്പെട്ടു. സേവനം പൂർത്തീകരിച്ച് തമിഴ്നാട്ടിൽനിന്നു മടങ്ങിയെത്തിയ ജീവനക്കാരെ ആദരിക്കാൻ കേരള വാട്ടർ അതോറിറ്റി സംഘടിപ്പിച്ച ചടങ്ങിൽ സംഘാംഗങ്ങൾക്ക് കീർത്തിപത്രവും ഫലകവും സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിന്റെ സഹായം ലഭിച്ചുവെന്നാണ് തമിഴ്നാട്ടുകാർ പറഞ്ഞത്. സംസ്ഥാനത്തിന് അഭിമാനമേകുന്ന പ്രവർത്തനമാണ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ സേവനത്തിലൂടെ സാധ്യമായത്. വാട്ടർ അതോറിറ്റിയിൽ, പി.എസ്.സി വഴി അസിസ്റ്റന്റ് എഞ്ചിനീയർ നിയമനം ലഭിച്ച 73 ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവ് കൈമാറുന്ന ചടങ്ങും മന്ത്രി ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.