ചെന്നൈ: തമിഴ്നാട്ടിലെ മുഴുവൻ റേഷൻ കാർഡുടമകൾക്കും ആയിരം രൂപ വ ീതം പൊങ്കൽ സമ്മാനമായി വിതരണം ചെയ്യും. സംസ്ഥാനത്തെ 2.01 കോടി കുടുംബങ ്ങൾക്കാണ് ഇതിെൻറ പ്രയോജനം.
ബുധനാഴ്ച തമിഴ്നാട് നിയമസഭയിൽ ഗവർണർ ബൻവാരിലാൽ പുരോഹിത് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തിരുവാരൂർ നിയമസഭ മണ്ഡലത്തിൽ ധനസഹായം വിതരണം ചെയ്യില്ല. മുല്ലെപ്പരിയാറിൽ പുതിയ ഡാം നിർമിക്കാനുള്ള കേരളത്തിെൻറ നീക്കത്തിനെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കും.
തൂത്തുക്കുടി സ്റ്റെർലൈറ്റ് കമ്പനി തുറക്കാനുള്ള ദേശീയ ഹരിത ട്രൈബ്യൂണലിെൻറ വിധിക്കെതിരെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിക്കും. സംസ്ഥാന വികസനം ലക്ഷ്യമാക്കുന്ന ‘തമിഴ്നാട് വിഷൻ 2023’ പദ്ധതി പ്രവർത്തനം ഉൗർജിതപ്പെടുത്തുമെന്നും ഗവർണർ പറഞ്ഞു. ഡി.എം.കെ ഉൾപ്പെടെ പ്രതിപക്ഷ കക്ഷികൾ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.