ജനകീയ ഹോട്ടല്‍ സബ്സിഡി കുടിശ്ശിക: 33.6 കോടി രൂപ അനുവദിച്ചതായി മന്ത്രി

തിരുവനന്തപുരം: കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് സബ്സിഡി കുടിശ്ശികയായി നൽകാനുള്ള തുകയിൽ 33.6 കോടി രൂപ അനുവദിച്ചു. മന്ത്രി എം.ബി. രാജേഷ് ആണ് ഇക്കാര്യം അറിയിച്ചത്. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കേരളത്തിൽ ഒരു ജനകീയഹോട്ടലും പൂട്ടില്ലെന്ന്​ മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ധനവകുപ്പിൽനിന്ന്​ കുടുംബശ്രീക്കാണ്​ തുക അനുവദിച്ചത്.

ജനകീയ ഹോട്ടലുകളുടെ നടത്തിപ്പുകാരായ കുടുംബശ്രീ വനിതകൾ നടത്തിയ സമരത്തെക്കുറിച്ചുള്ള ചോദ്യത്തിന്, മലപ്പുറം ജില്ലയിലെ സമരത്തിന്​ പിന്നിൽ ആരാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ എന്നായിരുന്നു മന്ത്രിയുടെ മറുപടി.

Tags:    
News Summary - Rs 33 crore sanctioned for arrears of Kudumbasree Janakeeya Hotel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.