Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2023 6:33 PM IST Updated On
date_range 15 Nov 2023 6:33 PM ISTജനകീയ ഹോട്ടല്‍ സബ്സിഡി കുടിശ്ശിക: 33.6 കോടി രൂപ അനുവദിച്ചതായി മന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് സബ്സിഡി കുടിശ്ശികയായി നൽകാനുള്ള തുകയിൽ 33.6 കോടി രൂപ അനുവദിച്ചു. മന്ത്രി എം.ബി. രാജേഷ് ആണ് ഇക്കാര്യം അറിയിച്ചത്. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കേരളത്തിൽ ഒരു ജനകീയഹോട്ടലും പൂട്ടില്ലെന്ന് മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ധനവകുപ്പിൽനിന്ന് കുടുംബശ്രീക്കാണ് തുക അനുവദിച്ചത്.
ജനകീയ ഹോട്ടലുകളുടെ നടത്തിപ്പുകാരായ കുടുംബശ്രീ വനിതകൾ നടത്തിയ സമരത്തെക്കുറിച്ചുള്ള ചോദ്യത്തിന്, മലപ്പുറം ജില്ലയിലെ സമരത്തിന് പിന്നിൽ ആരാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ എന്നായിരുന്നു മന്ത്രിയുടെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story