ആർ.എസ്.എസ് പ്രവർത്തകന്‍റെ കൊലപാതകം; രണ്ട് പേർ കൂടി കസ്റ്റഡിയിൽ

തിരുവനന്തപുരം: ആർ.എസ്.എസ് പ്രവർത്തകന്‍ രാജേഷിനെ കൊലപ്പെടുത്തിയ സം​ഭ​വ​ത്തി​ൽ ര​ണ്ടു പ്ര​തി​ക​ൾ കൂ​ടി പി​ടി​യി​ൽ. വി​പി​ൻ, മോ​നാ​യി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​തോ​ടെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ടി​യി​ലാ​യ​വ​രു​ടെ എ​ണ്ണം ഒ​മ്പ​താ​യി. നേ​ര​ത്തെ കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളാ​യ മ​ണി​കണ്ഠ​ൻ, പ്ര​മോ​ദ്, ഗി​രീ​ഷ്, മ​ഹേ​ഷ്, ബി​നു എ​ന്നി​വ​രു​ൾ‌​പ്പെ​ടെ ഏ​ഴു പേ​ർ പി​ടി​യി​ലാ​യി​രു​ന്നു. 

അതിനിടെ, രാജേഷിന്‍റെ വിലാപയാത്രക്കിടെ തലസ്ഥാനത്ത് വീണ്ടും സംഘര്‍ഷമുണ്ടായി. യൂണിവേഴ്‌സിറ്റി കോളജിന് മുന്നിലെത്തിയപ്പോള്‍ ആർ.എസ്.എസ് പ്രവര്‍ത്തകര്‍ കോളജിന് മുന്നിലുണ്ടായിരുന്ന കൊടികളും ബൈക്കുകളും അടിച്ചു തകര്‍ത്തു. ഇതിനെതുടർന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ ബൈക്ക് കത്തിച്ചു. തിരുവനന്തപുരത്തെ എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയും സ്റ്റുഡന്‍റ്സ് സെന്‍ററിനു നേരെയും കല്ലേറുണ്ടായി. ബി.ജെ.പി പ്രവർത്തകർ നടത്തിയ കല്ലേറിൽ ഒരു പൊലീസുകാരന് പരിക്കേൽക്കുകയും ചെയ്തു. 

ശനിയാഴ്​ച രാത്രി പത്തരയോടെയാണ്​ ആർ.എസ്​.എസ്​ ഇടവക്കോട് ​ശാഖാ കാര്യവാഹക​്​ കല്ലമ്പള്ളി വിനായക നഗര്‍ കുന്നില്‍ വീട്ടില്‍ രാജേഷ്​ കൊല്ലപ്പെട്ടത്​. 15 അംഗസംഘമാണ്​ രാജേഷിനെതിരെ ആക്രമണം നടത്തിയത്​. ശനിയാഴ്​ച രാത്രി ഒമ്പ​േതാടെ ശാഖ കഴിഞ്ഞ്​ വീട്ടിലേക്ക്​ മടങ്ങവെയാണ്​ സംഭവം. കടയിൽ കയറി പാൽ വാങ്ങവെ പിന്തുടർന്നെത്തിയവർ ആക്രമിക്കുകയായിരുന്നു. വലതുകൈ അറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ പതിനൊന്നരയോടെ മരണപ്പെടുകയായിരുന്നു. 

Tags:    
News Summary - Rss activist murder two more in police custody-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.