ആർ.എസ്​.എസുകാരെ അറസ്​റ്റ്​ചെയ്യാനെത്തിയ സി.​െഎക്കും സംഘത്തിനും നേരെ ആക്രമണം

കൂത്തുപറമ്പ്:  ആർ.എസ്.എസുകാരായ പ്രതികളെ അറസ്റ്റ്ചെയ്യാനെത്തിയ പൊലീസ് സംഘത്തിനു നേരെയുണ്ടായ ആക്രമണത്തിൽ തലശ്ശേരി സി.െഎ ഉൾപ്പെടെ നാല് പൊലീസുകാർക്ക് പരിക്കേറ്റു. സി.െഎ പ്രദീപൻ കണ്ണിപ്പൊയിൽ, സിവിൽ പൊലീസ് ഒാഫിസർ നിജേഷ് എന്നിവർ ഉൾപ്പെടെയുള്ള നാലുപേർക്കാണ് പരിക്കേറ്റത്. ഇവർ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വ്യാഴാഴ്ച 5.30ഒാടെ മമ്പറത്തിനടുത്ത പുത്തൻകണ്ടത്താണ് ആക്രമണം നടന്നത്. 

സി.പി.എം വളാങ്കിച്ചാലിൽ ബ്രാഞ്ച് സെക്രട്ടറി കെ. മോഹനനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പ്രനൂബ് ബാബുവിനെ തേടിയാണ് പൊലീസ് സംഘമെത്തിയത്. പ്രനൂബിനെ സി.െഎയുടെ നേതൃത്വത്തിൽ അറസ്റ്റ്ചെയ്ത് മടങ്ങുന്നതിനിടെ എത്തിയ 11 അംഗ ആർ.എസ്.എസ് സംഘം പൊലീസ് വാഹനം തടഞ്ഞ് പ്രതികളെ മോചിപ്പിക്കുകയായിരുന്നു. തടയാൻ ശ്രമിക്കുന്നതിനിടയിലാണ് സി.െഎക്ക് പരിക്കേറ്റത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ആർ.എസ്.എസ് പ്രവർത്തകരായ നവജിത്ത് (22), ലനീഷ് എന്നിവരെ അറസ്റ്റ്ചെയ്തു. 

പാതിരിയാട് സ്വദേശിയായ നവജിത്ത് വാളാങ്കിച്ചാലിലെ മോഹനൻ വധക്കേസിൽ പ്രതിയാണ്. ജില്ലയിൽ പ്രവേശിക്കരുതെന്ന നിബന്ധനയോടെ ഇയാൾക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനിടയിലാണ് പൊലീസിനെ ആക്രമിച്ച കേസിൽ പ്രതിയായത്. കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കുശേഷം സി.െഎയും പൊലീസുകാരും കൂത്തുപറമ്പ് സി.െഎ ഒാഫിസിലെത്തി മൊഴിനൽകി. പുത്തൻകണ്ടം മേഖലയിൽ പൊലീസ് കാവൽ ശക്തമാക്കി. 
 

Tags:    
News Summary - RSS attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.