തിരുവനന്തപുരം: കോഴിക്കോട് സി.പി.എം ജില്ലാ കമ്മിറ്റി ഒാഫീസ് ആക്രമണത്തിന് പിന്നിൽ ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകരാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഡൽഹിയിൽ എ.കെ.ജി ഭവന് നേരയുണ്ടായ ആക്രമണത്തിെൻറ തുടർച്ചയാണിതെന്നും കോടിയേരി പറഞ്ഞു.
ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ കേരളത്തിൽ സന്ദർശനം നടത്തിയത് ശേഷം സംസ്ഥാനത്ത് ആക്രമണ പ്രവർത്തനങ്ങൾ വർധിച്ചുവെന്നും കോടിയേരി കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ഇരുപതോളം സി.പി.എം പാർട്ടി ഒാഫീസുകൾ ആക്രമിക്കപ്പെട്ടു. ബി.ജെ.പിയുടെ ആക്രമണ രാഷ്ട്രീയത്തിനെതിരെ തിങ്കളാഴ്ച പൊതുജനങ്ങളെ അണിനിരത്തി ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മ സംഘടപ്പിക്കുമെന്ന് കോടിയേരി പറഞ്ഞു.
ഫസൽ വധക്കേസിൽ സുബീഷിെൻറ മൊഴിയുടെ അടിസ്ഥാനത്തിൽ സി.ബി.െഎ അന്വേഷണം നടത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു. തെറ്റ് പറ്റിയെന്ന് സമ്മതിക്കാൻ സി.ബി.െഎ തയാറാവണം. പുതിയ സംഭവ വികാസങ്ങളോടെ കാരായി ചന്ദ്രശേഖരനും രാജനും നിരപരാധികളാണെന്ന് തെളിഞ്ഞതായും കോടിയേരി പറഞ്ഞു.
വ്യാഴാഴ്ച അർധരാത്രിയാണ് കോഴിക്കോട് സി.പി.എം ജില്ലാ കമ്മിറ്റി ഒാഫീസിന് നേരെ ആക്രമണമുണ്ടായത്. സി.പി.എം ജില്ലാ സെക്രട്ടറി ഒാഫീസിലുള്ളപ്പോഴാണ് സംഭവമുണ്ടായത്. ഫസൽ വധക്കേസ് സംബന്ധിച്ച് ആർ.എസ്.എസ് പ്രവർത്തകൻ സുബീഷിെൻറ വെളിപ്പെടുത്തൽ ഫസലിെൻറ സഹോദരൻ സത്താറാണ് സി.ബി.െഎ കോടതിയിൽ സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.