മട്ടന്നൂർ അക്രമം: ആർ.എസ്.എസ് നേതാക്കൾക്കെതിരെ കേസെടുക്കണം -പി.ജയരാജൻ

തലശ്ശേരി: മട്ടന്നൂരിലെ അക്രമത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, ആർ. എസ്. എസ് നേതാവ് വത്സൻ തില്ലങ്കേരി, മട്ടന്നൂരിലെ ആർ.എസ്.എസ് പ്രചാരക് എന്നിവർക്കെതിരെ ഗൂഡാലോചന കുറ്റത്തിന് കേസെടുക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജൻ.

കണ്ണൂർ ജില്ലയിൽ ആയുധം താഴെ വെക്കാൻ തങ്ങൾ ഒരുക്കമല്ലെന്ന് ആർ.എസ്എ.സ് ഒരിക്കൽ കൂടി അക്രമത്തിലൂടെപ്രഖ്യാപിച്ചിരിക്കുകയാണ്. അതിന്‍റെ ഭാഗമാണ് കഴിഞ്ഞ ദിവസം ഇരിട്ടി സർക്കാർ ഹോമിയോ ആശുപത്രിയിലെ ഡോക്ടർ സുധീറിനെയും സി.പിഎം പ്രവർത്തകനായ ശ്രീജിത്തിനെയും കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇരുവരുടെയും കൈകാലുകൾ മൃഗീയമായി വെട്ടി മുറിച്ചു.കഴിഞ്ഞ ദിവസം രഹസ്യമായി മട്ടന്നൂരിലെത്തിയ കുമ്മനം രാജശേഖരന്‍റെ നേതൃത്വത്തിൽ മട്ടന്നൂർ കാര്യാലയത്തിൽ ചേർന്ന യോഗത്തിൽ കണ്ണൂർ ജില്ലയിലെ സി.പി.എം പ്രവർത്തകരെ ആക്രമിച്ച് കൊലപ്പെടുത്താൻ തീരുമാനമെടുത്തതായാണ്  വിവരമെന്നും അദ്ദേഹം പറഞ്ഞു. 

ചുവപ്പ് ഭീകരതയെന്ന പ്രചരണത്തിന്‍റെ മറപിടിച്ച് സി.പി.എം പ്രവർത്തകരെ സംഘപരിവാരം വ്യാപകമായി ആക്രമിക്കുകയാണ്.ആർ. എസ്. എസ് നടത്തുന്ന ഇത്തരം ഭീകര അക്രമണങ്ങളെ   കോൺഗ്രസ്സും മറ്റും അപലപിക്കാൻ പോലും തയാറാകുന്നില്ല  എന്നത് ഗൗരവത്തോടെ കാണണം. കണ്ണൂരിന്‍റെ സമാധാനം തകർക്കുന്ന സംഘപരിവാർ അക്രമികളെ ഒറ്റപ്പെടുത്താൻ മുഴുവൻ ജനാധിപത്യ വിശ്വസികളോടും അഭ്യർഥിക്കുകയാണെന്നും ജയരാജൻ വ്യക്തമാക്കി. 
 

Tags:    
News Summary - RSS Behind Mattannur Attack-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.