????? ??????????? ?????????? ???????? ???????????

ആർ.എസ്.എസ് നേതാവി​െൻറ വീട്ടിൽ ബോംബ്​ സ്‌ഫോടനം; മകനുൾപ്പെടെ രണ്ടു കുട്ടികൾക്ക് പരിക്ക്

നടുവിൽ (കണ്ണൂർ): ആർ.എസ്.എസ് താലൂക്ക് കാര്യവാഹക് നടുവിലിലെ മുതരമല ഷിബുവി​​​െൻറ വീട്ടുമുറ്റത്ത് ബോംബ് സ്‌ഫോടനം. രണ്ടു കുട്ടികൾക്ക് പരിക്കുപറ്റി. ഷിബുവി​​​െൻറ മകൻ ഗോകുൽ (ഏഴ്​), ബന്ധുവും അയൽവാസിയുമായ ശശികുമാറി​​​െൻറ മകൻ ഗജിൻ രാജ് (12) എന്നിവർക്കാണ് പരിക്കുപറ്റിയത്. കുട്ടികളുടെ കാലിനും മറ്റുമാണ് പരിക്ക്. ഗോകുലി​​​െൻറ ജനനേന്ദ്രിയത്തിന ും പരിക്കേറ്റിട്ടുണ്ട്.

ശനിയാഴ്ച ഉച്ച 1.30ഒാടെയാണ് സംഭവം. വീടിനോട് ചേർന്ന് സ്ഥാപിച്ച പക്ഷിക്കൂടിനടുത്തുനിന്ന് കളിക്കുകയായിരുന്നു കുട്ടികൾ. ഇതിന് സമീപത്തായി സൂക്ഷിച്ച ബോംബുകളിൽ കുട്ടികൾ ചവിട്ടിയപ്പോൾ സ്ഫോടനമുണ്ടായതായാണ് സംശയിക്കുന്നത്. ഉഗ്രശബ്​ദത്തിൽ പൊട്ടിയ സ്​റ്റീൽ ബോംബി​​​െൻറ ചീളുകൾ മീറ്ററുകൾക്കപ്പുറത്തുള്ള വീട്ടുമുറ്റത്തുവരെയെത്തി. ഈ സമയം വീട്ടിലുണ്ടായിരുന്ന ഷിബുവി​​​െൻറ ഭാര്യയും അയൽവാസികളും ചേർന്നാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. ഗജിൻ രാജി​െന പരിയാരം മെഡിക്കൽ കോളജ്​ ആശുപത്രിയിലും ഗോകുലി​നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

റെയ്ഡിൽ ഷിബുവി​​​െൻറ വീട്ടിൽനിന്ന് കണ്ടെത്തിയ വടിവാളുകൾ ഉൾപ്പെടെയുള്ള ആയുധശേഖരം


സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് തളിപ്പറമ്പ് ഡി​വൈ.എസ്​.പി എം. ശങ്കറി​​​െൻറ നേതൃത്വത്തിൽ ബോംബ്-ഡോഗ് സ്ക്വാഡുകൾ നടത്തിയ റെയ്ഡിൽ ആയുധശേഖരവും ബോംബുനിർമാണ സാമഗ്രികളും കണ്ടെത്തി. ഏഴു​ വടിവാളുകൾ, ഒരു കൈമഴു, ഒരു സ്​റ്റീൽ ദണ്ഡ്, ബോംബ് നിർമാണത്തിന് ഉപയോഗിക്കുന്ന അലുമിനിയം പൗഡർ, ഗൺ പൗഡർ, ഫ്യൂസ് വയർ എന്നിവയാണ് കണ്ടെത്തിയത്. വീടിന്​ പിറകിലെ ഷെഡിൽ പ്ലാസ്​റ്റിക് കൊണ്ട് പൊതിഞ്ഞ് ചകിരിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു നാലു വടിവാളുകൾ. സമീപത്തുനിന്നുതന്നെ അലുമിനിയം പൗഡർ ഉൾപ്പെടെയും കിട്ടി. തുടർന്ന് വീട്ടിനകത്ത് നടത്തിയ പരിശോധനയിലാണ് രണ്ടു സ്​റ്റീലി​​​െൻറ ഉൾപ്പെടെ മൂന്നു വടിവാളുകളും സ്​റ്റീൽ ദണ്ഡും ക​െണ്ടത്തിയത്.

ബോംബുനിർമാണ സാമഗ്രികൾ ഉൾപ്പെടെ കണ്ടെത്തിയതോടെ വീട് കേന്ദ്രീകരിച്ച് സ്ഫോടക വസ്തുക്കളുടെ നിർമാണം നടക്കുന്നതായാണ് പൊലീസി​​​െൻറ നിഗമനം. ഷിബുവിനെതിരെ മൂന്നോളം കേസുകൾ നിലവിൽ കുടിയാന്മല പൊലീസിൽ രജിസ്​റ്റർ ചെയ്തിട്ടുണ്ട്. അതേസമയം, സംഭവത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് ബി.ജെ.പി ആരോപിച്ചു. ജില്ല പൊലീസ് മേധാവി ജി. ശിവവിക്രം സ്ഥലം സന്ദർശിച്ചു. സയൻറിഫിക് ഓഫിസർ ഹെൽന സ്ഫോടകവസ്തുക്കളുടെ സാമ്പിൾ ശേഖരിച്ചു.

Tags:    
News Summary - rss bomb blast kannur- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.