ആർ.എസ്.എസ് നേതാവ് രാം മാധവ് കാതോലിക്കാ ബാവയുടെ കബറിടം സന്ദര്‍ശിച്ചു

കോട്ടയം: ആര്‍. എസ്.എസ് അഖില ഭാരതീയ കാര്യകാരി അംഗം രാം മാധവ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാന മേലധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ കബറിടം സന്ദര്‍ശിച്ചു. ദേവലോകം കാതോലിക്കേറ്റ് അരമനയിലെ കബറിടത്തില്‍ അദ്ദേഹം ചുഷ്പചക്രം സമര്‍പ്പിച്ചു. തുടർന്ന് ഒരുമണിക്കൂറോളം അരമനയില്‍ ചെലവഴിച്ചതിനു ശേഷമാണ് അദ്ദേഹം മടങ്ങിയത്.

ദേവലോകം അരമനയിലെത്തിയ രാം മാധവിനെ ഓര്‍ത്തഡോക്‌സ് സഭയുടെ മെത്രാപ്പോലീത്തമാരായ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, സഖറിയാ മാര്‍ നിക്കോളാവോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, വൈദിക ട്രസ്റ്റി ഫാ. ഡോ. എം. ഒ ജോണ്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ബിഷപ്പ് മാര്‍ മാത്യൂ അറയ്ക്കല്‍, വികാരി ജനറല്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, അഡ്വ. കുര്യാക്കോസ് വര്‍ഗീസ്, ആര്‍. എസ്.എസ് നേതാക്കളായ പ്രാന്ത കാര്യവാഹ് പി. എന്‍. ഈശ്വരന്‍, പ്രാന്ത സമ്പര്‍ക്ക പ്രമുഖ് കെ. ബി ശ്രീകുമാര്‍, പ്രാന്തീയ കാര്യകാരി അംഗം അഡ്വ. എന്‍. ശങ്കര്‍ റാം എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Tags:    
News Summary - RSS leader Ram Madhav visits Catholica Bava's grave

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.