തൊടുപുഴ: ആചാരലംഘന വിഷയത്തിൽ എൽ.ഡി.എഫ് സർക്കാറിനെതിരെ തീവ്രനിലപാടിലായിരു ന്ന ബി.ജെ.പി, കേന്ദ്ര നിർദേശം വന്നതിനെ തുടർന്ന് പലമണ്ഡലങ്ങളിലും മൃദുസമീപനം സ്വീക രിച്ചതായി സൂചന. ശബരിമല നടപടികളുടെ പേരിൽ സംസ്ഥാന സർക്കാറിനോടും ഇടതുപക്ഷത്ത ോടും വിശ്വാസികളിലുണ്ടായ വിദ്വേഷം ബി.ജെ.പിക്ക് ദുർബലസ്ഥാനാർഥികളുള്ളിടത്ത് കോൺഗ്രസിന് വോട്ടായി മാറുന്നത് നിരുത്സാഹപ്പെടുത്തി അവസാന നിമിഷം സംഘ്പരിവാർ രംഗത്തെത്തുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്നതിെൻറ തലേന്നാണ് അപകടം മണത്ത് ബി.ജെ.പി കേന്ദ്രനേതൃത്വം ഇടപെട്ടത്.
സി.പി.എം വിരോധത്തിെൻറ പേരിലെ വോട്ടുകൾ കോൺഗ്രസിലെത്തുന്നത് അവർക്ക് എം.പിമാരുടെ എണ്ണം കൂട്ടുമെന്ന നിലക്കായിരുന്നു കേന്ദ്ര നേതൃത്വത്തിെൻറ ഇടപെടൽ. ജയസാധ്യതയില്ലാത്തയിടങ്ങളിൽ സി.പി.എമ്മിനെ പാഠം പഠിപ്പിക്കാൻ കോൺഗ്രസിന് വോട്ടുനൽകാൻ ഒരുങ്ങിനിന്ന സംഘ്പരിവാർ ഇതോടെ കളംമാറി. എൻ.ഡി.എ സ്ഥാനാർഥികൾക്ക് തന്നെ വോട്ട് നൽകണമെന്നായിരുന്നു അവസാന അഭ്യർഥന.
വ്യാപക പ്രചാരണത്തിനു നിൽക്കാതെ പ്രവർത്തകർക്കിടയിൽ സന്ദേശം എത്തിക്കുകയായിരുന്നു. ബി.ജെ.പിക്കും ഘടകകക്ഷി സ്ഥാനാർഥികൾക്കും വോട്ട് നഷ്ടമാകരുതെന്നും ഏതെങ്കിലും സാഹചര്യത്തിൽ വോട്ട് മാറിചെയ്യേണ്ടി വന്നാൽ കോൺഗ്രസിന് ആകരുതെന്നുമായിരുന്നു വീട് കയറി പ്രചാരണം. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, പാലക്കാട് ഒഴികെയുള്ളിടത്തായിരുന്നു ഇൗ അവസാനവട്ട ഇറക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.