ആർ.എസ്.എസ് ഓഫിസിന് നേ​രെ പെട്രോൾ ബോംബ് ആക്രമണം: രണ്ടുപേർ പിടിയിൽ

മട്ടന്നൂർ (കണ്ണൂർ): പോപുലർ ഫ്രണ്ട് നടത്തിയ ഹർത്താലിനിടെ മട്ടന്നൂരിലെ ആർ.എസ്.എസ് ഓഫിസ് ആക്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പോപുലർ ഫ്രണ്ട് പ്രവർത്തകരായ വെമ്പടി സ്വദേശി സുജിർ, വട്ടക്കയം സ്വദേശി നൗഷാദ് എന്നിവരെയാണ് മട്ടന്നൂർ സി.ഐ എം. കൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു ഇല്ലം മൂല റോഡിലെ ഓഫിസിനു നേരെ രണ്ടംഗസംഘം പെട്രോൾ ബോംബേറിഞ്ഞത്. ഇരുചക്ര വാഹനത്തിലെത്തിയ സംഘം ബോംബ്‌ എറിഞ്ഞത് സമീപത്തെ സി.സി.ടി.വി ദൃശ്യത്തിലുണ്ടായിരുന്നു.

കണ്ണൂർ ചെള്ളേരിയിൽ വച്ചാണ് മട്ടന്നൂർ പൊലീസ് പ്രതികളെ അറസ്റ്റു ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

അതേസമയം, ഹർത്താലിനിടെ കലാപത്തിന് ആഹ്വാനം ചെയ്ത യുവമോർച്ച നേതാവിനെതി​രെ ​പൊലീസ് ​കേസെടുത്തു. യുവമോർച്ച നേതാവ് സ്മിതേഷിനെതിരെയാണ് കേസ്. ഹർത്താൽ തടയണമെന്നും തുറന്ന യുദ്ധത്തിന് തയാറാകണമെന്നുമായിരുന്നു ഇയാൾ സോഷ്യൽ മീഡിയയിൽ ആഹ്വാനം ചെയ്തത്.

നാട്ടിൽ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ വാട്സാപ്പ് വഴി സ​ന്ദേശം പ്രചരിപ്പിച്ചതിന് ഐ.പി.സി 163 വകുപ്പ് പ്രകാരമാണ് കേസ്. നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇന്നലെ പോപുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ തടയാൻ പാനൂരിൽ സംഘ്പരിവാർ പ്രവർത്തകർ രാവിലെ 6.30 ഓടെ സംഘടിക്കണം എന്നായിരുന്നു ഇയാൾ സന്ദേശം പ്രചരിപ്പിച്ചത്.

പാനൂരിലും പരിസരത്തുമുള്ള ദേശീയതയെ പുൽകുന്ന എല്ലാവരും ടൗണിൽ എത്തണമെന്നും ഇത് അഭിമാനപ്രശ്നമാണ് എന്നും ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്.  

Tags:    
News Summary - RSS office attack: two PFI activists arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.