പുലാമന്തോൾ (മലപ്പുറം): വൈകിയാലും നീതി പുലരുമെന്ന വിശ്വാസമുണ്ടായിരുന്നെന്ന് ആർ.എ സ്.എസ് പ്രവർത്തകനായിരുന്ന പാലൂർ കിഴക്കേക്കര മൂർക്കത്ത് മോഹനചന്ദ്രെൻറ ഭാര്യ ബി ന്ദു. 24 വർഷങ്ങൾക്ക് മുമ്പ് മരിച്ച ഭർത്താവിെന ‘ജംഇയ്യതുൽ ഇഹ്സാനിയ’ എന്ന സംഘടനയിൽ പ ്രവർത്തിച്ചിരുന്നവർ കൊലപ്പെടുത്തിയതാണെന്ന് വെളിപ്പെട്ടതോടെ ദുരൂഹത ചുരുളഴ ിഞ്ഞതിെൻറ ആശ്വാസത്തിലാണിവർ.
1995ൽ 35ാം വയസ്സിലാണ് മോഹനചന്ദ്രൻ മരിക്കുന്നത്. അന്ന ് 23 വയസ്സ് പ്രായമായിരുന്ന ബിന്ദു രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുകയായിരുന്ന ു. മൂത്തമകന് അന്ന് മൂന്ന് വയസ്സായിരുന്നു. 1995 ആഗസ്റ്റ് 19ന് അഷ്ടമിരോഹിണി ദിനത്തിലാ യിരുന്നു ആ മരണവാർത്തയെത്തിയത്. വിവരമറിഞ്ഞ ബിന്ദുവിെൻറ മുന്നിൽ ജീവിതം ഇരുളടയു ന്ന അവസ്ഥയായി.
യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ പിന്നെയും കുറെ വർഷങ്ങൾ. അച്ഛെൻറ തുച്ഛമായ പെൻഷെൻറ തണലിലായിരുന്നു പിന്നെ ജീവിതം. ഇതിനിടെ, അച്ഛനും മരിച്ചു. ഭർത്താവ ിെൻറ മരണശേഷം അമ്മയും ഇളയമകൻ ശ്യാം മോഹനുമൊന്നിച്ച് ചെമ്മലശ്ശേരിയിലെ സ്വന്തം വീട്ടിലാണ് 24 വർഷമായി ഇവർ താമസിക്കുന്നത്.
‘‘ഇപ്പോൾ പുലർന്ന നീതി ദൈവഹിതമാണ്. എത്ര വൈകിയാലും അത് പുലരുകതന്നെ ചെയ്യും. ഇനി കൊലപാതകത്തിെൻറ മുഴുവൻ വിവരങ്ങളും ചുരുളഴിയണമെന്നതാണ് ആഗ്രഹം’’ -ബിന്ദുവും അമ്മ ശ്രീദേവിയമ്മയും പറയുന്നു.
ബിന്ദുവിെൻറ മൂത്ത മകൻ മനുപ്രസാദ് യു.എസ്.എയിൽ പഠിക്കുന്നു. മൂന്നുവർഷം ഗൾഫിൽ ജോലി ചെയ്താണ് പഠനത്തിനുള്ള പണം കണ്ടെത്തിയത്. അച്ഛൻ മരിക്കുമ്പോൾ ജനിച്ചിട്ടില്ലാതിരുന്ന ശ്യാംമോഹൻ പാലൂർ എ.എൽ.പി സ്കൂളിൽ ദിവസവേതനത്തിന് ജോലി ചെയ്യുകയാണിപ്പോൾ.
ബി.ജെ.പി നേതാവിെൻറ മരണം; പൊലീസ് പുനരന്വേഷണത്തിന്
മലപ്പുറം/കൊളത്തൂർ: പെരിന്തൽമണ്ണക്കടുത്ത് പാലൂരിൽ 24 വർഷംമുമ്പ് െകാല്ലപ്പെട്ട ബി.ജെ.പി നേതാവ് പാലൂർ കിഴക്കേക്കര മൂർക്കത്ത് മോഹനചന്ദ്രെൻറ മരണം പുനരന്വേഷിക്കാൻ പൊലീസ് വെള്ളിയാഴ്ച കോടതിയെ സമീപിച്ചേക്കും. തൊഴിയൂർ സുനിൽ വധക്കേസിൽ അറസ്റ്റിലായ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്.
മോഹനചന്ദ്രനെ കൊലപ്പെടുത്തിയതാണെന്ന വെളിപ്പെടുത്തലിൽ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ടോമിൻ തച്ചങ്കരിക്ക് മലപ്പുറം ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീം റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ട് ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് കൈമാറി. കോടതി അനുമതി ലഭിച്ചശേഷമാകും അന്വേഷണ സംഘത്തെ നിയമിക്കുക. ‘ജംഇയ്യതുൽ ഇഹ്സാനിയ’ എന്ന സംഘടനയിൽ പ്രവർത്തിച്ചവരാണ് കൊലപാതകത്തിന് പിന്നിലെന്ന് വെളിപ്പെട്ടതോടെ സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ അന്വേഷിക്കും.
നേരേത്ത, മോഹനചന്ദ്രെൻറ കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷിച്ചത്. തെളിവില്ലെന്ന് കണ്ട് 2006ൽ അവസാനിപ്പിച്ചു. പുനരന്വേഷണത്തിന് വഴിയൊരുങ്ങുമ്പോൾ കേസിലുൾപ്പെട്ട കൂടുതൽ പേർ കുടുങ്ങിയേക്കും. സുനിൽ വധക്കേസിൽ പിടിയിലായ െകാളത്തൂർ ചെമ്മലശ്ശേരി ഉസ്മാൻ, തൃശൂർ അഞ്ചങ്ങാടി നാലകത്തൊടിയിൽ യൂസഫലി എന്നിവരിൽനിന്ന് ലഭിച്ച വിവരങ്ങളാണ് കേസിന് വീണ്ടും ജീവൻ നൽകിയത്.
1995 ആഗസ്റ്റ് 19നാണ് ബി.ജെ.പി-ആർ.എസ്.എസ് നേതാവായിരുന്ന മോഹനചന്ദ്രൻ കൊല്ലപ്പെട്ടത്. പാലൂരിൽ പച്ചക്കറിക്കട നടത്തിയിരുന്ന മോഹനചന്ദ്രൻ രാത്രി സൈക്കിളിൽ ചെമ്മലശ്ശേരിയിലെ ഭാര്യവീട്ടിലേക്ക് പോകും വഴി ആലമ്പാറയിൽ വെച്ചായിരുന്നു മരണം. വാഹനമിടിച്ച് മരിച്ചതായാണ് ആദ്യം കരുതിയത്. തലക്ക് ഗുരുതര പരിക്കേറ്റിരുന്നു. ആസൂത്രിത കൊലപാതകമാണെന്ന് കുടുംബവും പാർട്ടിയും സംശയമുന്നയിച്ചിരുന്നു. ആദ്യം കൊളത്തൂർ പൊലീസ് അന്വേഷിച്ച കേസ് തെളിവുകളുടെ അഭാവത്തിൽ വാഹനാപകടമാണെന്ന നിഗമനത്തിലെത്തി.
പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും തെളിയിക്കാനാവാതെ 2006ൽ അന്വേഷണം അവസാനിപ്പിച്ചു. തലക്കേറ്റ ഗുരുതര മുറിവുകളാണ് കൊലപാതകമാണെന്ന സംശയം ജനിപ്പിക്കാൻ കാരണമായത്. എന്നാൽ, അജ്ഞാതവാഹനം ഇടിച്ചതാണെന്ന നിഗമനത്തിലാണ് കേസ് അസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.