കണ്ണൂർ: തലശ്ശേരിയിലെ സി.പി.എം പ്രവർത്തകൻ സുധീർ കുമാറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ആർ.എസ്.എസ് പ്രവർത്തകരെ വെറുതെ വിട്ടു. ഒന്ന് മുതൽ ഏഴുവരെയുള്ള പ്രതികളെയാണ് വെറുതെ വിട്ടത്.
തെളിവുകളുടെ അഭാവത്തിൽ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. മതിയായ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു എന്ന നിഗമനത്തിലാണ് പ്രതികളെ വെറുതെവിട്ടത്.
2007 നവംബർ അഞ്ചിനാണ് സി.പി.എം പ്രവർത്തകനായ സുധീർ കുമാർ കൊല്ലപ്പെട്ടത്. കേസിൽ 35 സാക്ഷികളും 67 രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.