തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തുനിന്നുള്ള എല്ലാ വിശദാംശങ്ങളും ആവശ്യപ്പെടുന്നവർക്ക് നൽകണമെന്ന് സംസ്ഥാന വിവരാവകാശ കമീഷൻ ഡി.ജി.പി ടി.പി. സെൻകുമാറിന് നിർേദശം നൽകി. പൊലീസ് ആസ്ഥാനത്തെ ടി- ബ്രാഞ്ചിൽനിന്ന് രേഖകൾ നൽകണമെന്നാണ് വിവരാവകാശ കമീഷൻ പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷ നിരസിച്ചെന്ന പരാതിയെ തുടർന്നാണ് ഇൗ നിർേദശം.
വിവരങ്ങൾ നൽകാത്ത വിഷയത്തിലും ഇടപെടണമെന്ന് ഡി.ജി.പിയോട് മുഖ്യ വിവരാവകാശ കമീഷനർ വിൻസൻ എം.പോൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റമടക്കമുള്ള രേഖകൾ നൽകാതെ അപേക്ഷ നിരസിച്ചെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.