കോട്ടയം: റബർ ബോർഡ് ആസ്ഥാനം കേരളത്തിൽനിന്ന് മാറ്റാൻ രഹസ്യനീക്കം. റബർ കൃഷി വ്യാപനത്തിനു നിലവിൽ കേന്ദ്ര സർക്കാർ മുന്തിയ പരിഗണന നൽകുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ എവിടെയെങ്കിലും ആസ്ഥാനം മാറ്റാനാണ് കേന്ദ്രസർക്കാർ നീക്കമെന്നാണ് സൂചന. അസമിനാണ് കൂടുതൽ സാധ്യതയെന്നാണ് വിവരം. കേന്ദ്രസർക്കാർ നടപടിയിൽ കർഷകർക്കൊപ്പം റബർ ബോർഡ് ജീവനക്കാരും ആശങ്കയിലാണ്. ആസ്ഥാനം മാറ്റുന്നതിനു മുന്നോടിയായി റബർ ബോർഡ് മേഖല ഒാഫിസുകൾ ഒന്നൊന്നായി പൂട്ടിത്തുടങ്ങി. ചെലവുചുരുക്കലിെൻറ ഭാഗമായി കോട്ടയം മേഖല ഒാഫിസ് അടച്ചുപൂട്ടിയതിനു പിന്നാലെ 14 ഒാഫിസുകൾകൂടി നിർത്തലാക്കാനുള്ള നടപടിയും ബോർഡ് ആരംഭിച്ചതായാണ് വിവരം. വടവാതൂർ മേഖല ഒാഫിസ് അടച്ചുപൂട്ടിയതും മുന്നറിയിപ്പില്ലാതെയായിരുന്നു. ഇൗ ഒാഫിസിനെ ആശ്രയിച്ചിരുന്ന കർഷകർ ഇപ്പോൾ ചങ്ങനാശ്ശേരി ഒാഫിസിൽ ബന്ധപ്പെടണമെന്നും റബർ ബോർഡ് പറയുന്നു.
വിലയിടിവിൽ നട്ടംതിരിയുന്ന 12 ലക്ഷത്തോളം ചെറുകിട കർഷകർക്കും റബർ ഉൽപാദക സംഘങ്ങൾക്കും ആശ്വാസമായിരുന്നു മേഖല ഒാഫിസുകൾ. ഇവ അടച്ചതോടെ സബ്സിഡിക്കും കൃഷി ആവശ്യങ്ങൾക്കും കർഷകരും നെേട്ടാട്ടത്തിലാണ്. എറണാകുളം-കോതമംഗലം ഒാഫിസുകൾ നേരത്തേ നിർത്തലാക്കിയിരുന്നു. ഇനി കാസർകോട്, മണ്ണാർക്കാട് ശ്രീകണ്ഠപുരം അടക്കം 11 ഒാഫിസുകൾ കൂടി അടച്ചുപൂട്ടാനും ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ആവർത്തന-പുതുകൃഷിയടക്കം സഹായങ്ങളും സബ്സിഡികളും നിർത്തലാക്കിയ റബർ ബോർഡിനിപ്പോൾ ചെയർമാനും ഇല്ല. പകരം എക്സിക്യൂട്ടിവ് ഡയറക്ടർക്കാണ് ഭരണച്ചുമതല. ചെയർമാനായി രാഷ്ട്രീയക്കാരെ നിയമിക്കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. ഇപ്പോൾ അതുമില്ലാതായി.
റബർ പ്രൊഡക്ഷൻ കമീഷണർ-സെക്രട്ടറി അടക്കം സുപ്രധാന തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. മാസങ്ങളായി ഒഴിവുള്ള തസ്തികകളിൽപോലും നിയമനം നടത്താൻ കേന്ദ്രസർക്കാർ തയാറായിട്ടില്ല. അസമിലെ ബി.ജെ.പി സർക്കാറാണ് ആസ്ഥാനം മാറ്റാനുള്ള നീക്കത്തിനു പിന്നിലെന്നും ആക്ഷേപമുണ്ട്.
ഇപ്പോൾ അസമടക്കം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ റബർ കൃഷി വ്യാപനത്തിനുള്ള നടപടിയും ശക്തമാണ്. ഏക്കറുകണക്കിനു സ്ഥലത്ത് റബർ കൃഷിയുണ്ട്. കേരളത്തിന് അർഹതപ്പെട്ട കോടികൾ ഇപ്പോൾ ആ മേഖലയിൽ ചെലവഴിക്കുകയാണെന്ന ആക്ഷേപവുമുണ്ട്. റബർ ബോർഡിെൻറ കർഷകേദ്രാഹ നടപടിക്കെതിരെ രാഷ്ട്രീയ നേതൃത്വം പ്രതികരിക്കുന്നുണ്ടെങ്കിലും പൂട്ടൽ നടപടിയുമായി മുന്നോട്ട് പോകുകയാണ് കേന്ദ്രസർക്കാർ. കോട്ടയത്തെ റബർ ബോർഡ് കേന്ദ്ര ആസ്ഥാനത്തെ വലിയൊരു വിഭാഗം ജീവനക്കാരെയും ഇതര സംസ്ഥാനങ്ങളിലേക്ക് മാറ്റി. റബർ ബോർഡ് പുനഃസംഘടന നടത്താത്തതും കർഷകരെ വലക്കുന്നുണ്ട്. റബർ നയം പ്രഖ്യാപിക്കുമെന്ന കേന്ദ്രമന്ത്രിയുടെ വാഗ്ദാനവും ജലരേഖയാകുകയാണ്.
മേഖല ഒാഫിസ് അടച്ചുപൂട്ടിയതിനെ ന്യായീകരിച്ച് റബർ ബോർഡ്
വടവാതൂർ മേഖല ഒാഫിസ് അടച്ചുപൂട്ടിയത് ഭരണപരമായ ചെലവുകൾ കുറക്കുന്നതിെൻറ ഭാഗമായാണെന്നും കർഷകരെ ബാധിക്കുന്നതല്ലെന്നും റബർ ബോർഡ്. കോട്ടയം, ചങ്ങനാശ്ശേരി മേഖല ഓഫിസുകളുടെ പ്രവർത്തനങ്ങൾ ഒരുമിപ്പിക്കുന്നതിെൻറ ഭാഗമായാണ് ഇൗ ഒാഫിസ് പൂട്ടിയത്. ചങ്ങനാശ്ശേരി കേന്ദ്രീകരിച്ചായിരിക്കും മേഖല ഒാഫിസ് ഇനിമുതൽ പ്രവർത്തിക്കുകയെങ്കിലും വടവാതൂർ മേഖല ഓഫിസിൽനിന്നുള്ള എല്ലാ സേവനങ്ങളും തുടർന്നും ലഭിക്കാൻ കോട്ടയത്തെ റബർ ബോർഡിെൻറ കേന്ദ്ര ഓഫിസിൽ ഡെവലപ്മെൻറ് ഓഫിസ് പ്രവർത്തനമാരംഭിക്കും.
മേഖല ഓഫിസുകളുടെ ഒരുമിച്ചുള്ള പ്രവർത്തനം ചങ്ങനാശ്ശേരിയിലേക്ക് മാറ്റുേമ്പാൾ ഈ ഓഫിസും കോട്ടയത്ത് ആരംഭിക്കും. കർഷകർ നേരിട്ട് ബന്ധപ്പെടേണ്ട ഫീൽഡ് സ്റ്റേഷനുകൾക്കൊന്നും മാറ്റമുണ്ടാകില്ല. കോട്ടയം പരിസരങ്ങളിലെ റബർ കർഷകർ, സർക്കാർ നടപ്പാക്കുന്ന റബർ ഉത്തേജക പാക്കേജിെൻറ ആനുകൂല്യം ലഭിക്കാനായി ബിൽ അപ്ലോഡ് ചെയ്യുന്നതടക്കമുള്ള ആവശ്യങ്ങൾക്ക് അതത് സ്ഥലത്തെ ഫീൽഡ് സ്റ്റേഷനുകളുമായോ കോട്ടയത്ത് ആരംഭിക്കുന്ന ഡെവലപ്മെൻറ് ഓഫിസുമായോ ബന്ധപ്പെട്ടാൽ മതിയാകുമെന്നും ബോർഡ് അറിയിച്ചു.
കോട്ടയത്തെ അപേക്ഷിച്ച് റബർ കൃഷി കുറവായ ചങ്ങനാശ്ശേരിയിലേക്ക് ഒാഫിസ് മാറ്റിയ നടപടിയിൽ കർഷകർ വ്യാപക പ്രതിഷേധം ഉയർത്തിയിരുന്നു. ഇേതത്തുടർന്നാണ് റബർ ബോർഡിെൻറ വിശദീകരണം. എന്നാൽ, കോട്ടയത്തെ ഒാഫിസ് ചങ്ങനാശ്ശേരിയുമായി ലയിപ്പിച്ച് അങ്ങോട്ടുമാറ്റിയതിൽ ദുരൂഹതയുണ്ടെന്നും കർഷക സംഘടനകൾ പറയുന്നു. ബോർഡിെൻറ കേന്ദ്ര ഓഫിസിൽ ഡെവലപ്മെൻറ് ഓഫിസ് തുറക്കുമെന്ന പ്രഖ്യാപനം കർഷകരുെട കണ്ണിൽപൊടിയിടാനാണെന്നും ഇവർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.