തിരുവനന്തപുരം: പ്രവാസികളുടെ കാര്യത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചുനിൽക്കണമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലി മൂന്നാം ലോക കേരളസഭയിൽ. നേതാക്കൾ ഗൾഫിൽ വരുമ്പോൾ കൊണ്ടുനടക്കുന്നത് പ്രവാസികളാണെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം ഭക്ഷണം കഴിക്കുന്നത് ധൂർത്ത് ആണെന്ന് പറഞ്ഞത് വിഷമമുണ്ടാക്കുന്നതാണെന്നും സൂചിപ്പിച്ചു. സ്വന്തമായി ടിക്കറ്റ് എടുത്ത് വരുന്നവരെ താമസിക്കുന്നതാണോ ധൂർത്തെന്ന് അദ്ദേഹം ചോദിച്ചു.
വലിയ തുക മുടക്കി ലോക കേരള സഭ സംഘടിപ്പിക്കുന്നതിനെ പ്രതിപക്ഷം വിമർശിച്ചിരുന്നു. ലോക കേരള സഭ പ്രവാസികൾക്കുള്ള ആദരവാണെന്നും പ്രവാസികൾ വ്യത്യസ്ത രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരുടെ കൂട്ടമാണെന്നും അവർക്കായി എല്ലാവരും ഒന്നിക്കണമെന്നും യൂസുഫലി പറഞ്ഞു. ഗൾഫ്, യു.എസ്,യൂറോപ് എന്നിവിടങ്ങളിൽ ലോക കേരള സഭ നടത്തണമെന്ന നിർദേശവും യൂസുഫലി മുന്നോട്ട് വെച്ചു.
അതേസമയം, 16 കോടി ചെലവാക്കി നടത്തുന്ന ലോക കേരള സഭയിൽ പങ്കെടുക്കില്ല എന്നത് ഒരുമിച്ചെടുത്ത തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.