താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു VIDEO

വൈത്തിരി: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എട്ട് - ഒമ്പത് വളവുകൾക്കിടയിൽ ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം.

കാറിൽ രണ്ടു പേരാണ് ഉണ്ടായിരുന്നത്. മലപ്പുറം സ്വദേശികളാണെന്നാണ് വിവരം. കാറിൽനിന്നും തീ ഉയരുന്നത് കണ്ട് ഇവർ ഇറങ്ങി ഓടുകയായിരുന്നു.

കൽപറ്റയിൽനിന്നും അഗ്നിശമന സേനയെത്തി തീ അണച്ചു. തീപിടിത്തത്തെ തുടർന്ന് ചുരത്തിൽ ഏറെ നേരെ ഗതാഗത തടസ്സം നേരിട്ടു.

Tags:    
News Summary - running car caught fire on Thamarassery Churam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.