ആയുർവേദ ചികിത്സക്കെത്തിയ റഷ്യൻ വനിതക്ക് തെരുവുനായ് കടിയേറ്റു

മാഹി: ആയുർവേദ ചികിത്സക്കെത്തിയ റഷ്യൻ വനിതക്ക് തെരുവുനായുടെ കടിയേറ്റു. സാരമായി പരിക്കേറ്റ ഇവരെ മാഹി ഗവ. ജനറൽ ആശുപത്രിയിലും പിന്നീട് തലശ്ശേരി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അഴിയൂരിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ ചികിത്സക്കെത്തിയ റഷ്യക്കാരി എക്ട്രിന (40)ക്കാണ് കടിയേറ്റത്. അഴിയൂരിലെ കടലോര മണൽപരപ്പിലൂടെ നടക്കുമ്പോൾ നായ് കടിക്കുകയായിരുന്നു. 

Tags:    
News Summary - Russian woman was bitten by a street dog after receiving Ayurvedic treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.