സംസ്ഥാന നഗരസഭാ ഡയറക്ടറെ ആർ.വൈ.എഫ് ഉപരോധിച്ചു

തിരുവനന്തപുരം : രാഷ്ട്രീയ പകപോക്കലിൽ പി.എസ്.സിയിൽ ഒഴിവു റിപ്പോർട്ട് ചെയ്യാതിരുന്ന ഉദ്യോഗസ്ഥനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്യണമെന്നാവിശ്യപ്പെട്ട് ആർ.വൈ.എഫ് പ്രവർത്തകർ സംസ്ഥാന നഗരസഭാ ഡയറക്ടർ അരുൺ കെ. വിജയനെ ഉപരോധിച്ചു. പി.എസ്.സി റാങ്ക് ഹോൾഡേഴ്സ് നടത്തിയ 2018 ലെ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ മനപൂർവം ഒഴിവ് വൈകിപ്പിച്ച് നിഷ ബാലകൃഷ്ണൻ എന്ന ഉദ്യോഗാർഥിക്ക് അവസരം നഷ്ട്ടപ്പെടുത്തിയ ഉദ്യോഗസ്ഥരെ സംരക്ഷിച്ച് റിപ്പോർട്ട് നൽകിയ ഡയറക്ടറും, കുറ്റക്കാരെ വെള്ളപൂശി നവ മാധ്യമ പ്രചാരണം നടത്തിയ മന്ത്രി എം.ബി രാജേഷും നാടിന് നാണക്കേടാണെന്ന് ആർ.വൈ.എഫ് നേതാക്കൾ പറഞ്ഞു.

റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്ന ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കാൻ സർക്കാർ തയാറാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ഉപരോധത്തിന് ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ , സെക്രട്ടറി വിഷ്ണു മോഹൻ , സുനി മഞ്ഞമല,യു എസ് ബോബി, ശ്യാം പള്ളിശ്ശേരി ക്കൽ, സിയാദ് കോയിവിള, ആര്യ ദേവി, ത്രിദീപ്കുമാർ , ഷെഫീഖ് മൈനാഗപ്പള്ളി , രാലു രാജ് എന്നിവർ നേത്യത്വം നൽകി. മുന്നര മണിക്കൂറോളം ഡയറക്ടറെ ഉരോധിച്ച പ്രവർത്തകരെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

Tags:    
News Summary - RYF has blocked the state municipal director

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.