മൂന്നാർ: തിങ്കളാഴ്ച കുമളിയിൽ ആരംഭിച്ച സി.പി.എം ജില്ല സമ്മേളനത്തിൽ അസാന്നിധ്യംകൊണ്ട് ശ്രദ്ധേയനായി മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ. രാജേന്ദ്രനെ പാർട്ടിയിൽനിന്ന് പുറത്താക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് രാജേന്ദ്രന്റെ അസാന്നിധ്യം ചർച്ചയാകുന്നത്. ജില്ല സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്നതിന്റെ കാരണങ്ങൾ പരസ്യമായി വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് രാജേന്ദ്രൻ പറഞ്ഞു.
മുമ്പ് നടന്ന പല ലോക്കൽ, ഏരിയ സമ്മേളനങ്ങളിലും രാജേന്ദ്രൻ പങ്കെടുത്തിരുന്നില്ല. രാജേന്ദ്രന്റെ ഈ നടപടി പാർട്ടിവിരുദ്ധ പ്രവർത്തനമാണെന്ന് എം.എം. മണി പരസ്യമായി വിമർശിക്കുകയും ചെയ്തിരുന്നു.
അതേസമയം, സമ്മേളനത്തിൽ പങ്കെടുക്കണോയെന്ന് തീരുമാനിക്കേണ്ടത് രാജേന്ദ്രനാണെന്നായിരുന്നു സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയരി ബാലകൃഷ്ണന്റെ പ്രതികരണം. എല്ലാ കാര്യങ്ങളും ചർച്ച ചെയ്യും. പാർട്ടിയുടെ നിലപാട് പാർട്ടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.