കൊച്ചി: ദേവികുളം എം.എൽ.എ എസ്. രാജേന്ദ്രെൻറ വീട് ൈകയേറ്റ ഭൂമിയിലല്ലെന്നും രവീന്ദ്രൻ പട്ടയങ്ങൾക്ക് നിയമസാധുത നൽകാൻ ശ്രമിക്കുന്നില്ലെങ്കിൽ ഹൈകോടതിയെ സമീപിക്കുമെന്നും ദേവികുളം മുൻ അഡീഷനൽ തഹസിൽദാർ എം.െഎ. രവീന്ദ്രൻ. ൈകയേറ്റം തീരുമാനിക്കേണ്ടത് രാഷ്ട്രീയക്കാരല്ല. എം.എൽ.എയുടെ വീടിരിക്കുന്ന സ്ഥലത്തിന് പട്ടയം നൽകിയത് താനാണ്. പൊമ്പിളൈ ഒരുമൈ പ്രവർത്തകർക്കെതിരെ മന്ത്രി എം.എം. മണി പ്രസ്താവന നടത്തിയെങ്കിൽ സെക്രേട്ടറിയറ്റിന് മുന്നിലാണ് സമരം ചെയ്യേണ്ടത്.
രവീന്ദ്രൻ പട്ടയങ്ങൾക്ക് നിയമസാധുതയില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. കൈവശഭൂമിക്ക് പട്ടയം നൽകുക എന്നത് 1999ലെ ഇടതുപക്ഷ സർക്കാറിെൻറ നയമായിരുന്നു. ഇതിെൻറ ഭാഗമായി ദേവികുളം താലൂക്കിൽ ഒമ്പതുവില്ലേജുകളിൽ പട്ടയം കൊടുക്കാനുള്ള താലൂക്ക് ലാൻഡ് അസൈൻമെൻറ് കമ്മിറ്റികളുടെ ശിപാർശ കലക്ടർ അംഗീകരിക്കുകയായിരുന്നു. റവന്യൂ വകുപ്പിലെ സീനിയോറിറ്റി തർക്കം കോടതി പരിഗണനയിൽ ആയതിനാൽ ഡെപ്യൂട്ടി തഹസിൽദാർക്ക് അഡീഷനൽ തഹസിൽദാറുടെ ചുമതല കലക്ടർ നൽകി.
എന്നാൽ, അഡീഷനൽ തഹസിൽദാറുടെ പൂർണചുമതല നൽകുന്ന കലക്ടറുടെ ഉത്തരവ് സർക്കാർ ഗസറ്റിൽ വിജ്ഞാപനം ചെയ്തില്ല. ഇതുകൊണ്ടാണ് രവീന്ദ്രൻ പട്ടയങ്ങൾക്ക് നിയമസാധുതയില്ലെന്ന് ചിലർ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.