തൊടുപുഴ: എം.എൽ.എ സ്ഥാനം മോഹിച്ച് പാർട്ടിയിൽ വന്നയാളല്ല താനെന്നും പുറത്താക്കണമെങ്കിൽ പുറത്താക്കെട്ടയെന്നും ദേവികുളം മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ. സി.പി.എം മറയൂർ ഏരിയ സമ്മേളനത്തിൽ എം.എം. മണി നടത്തിയ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
40 വർഷമായി പ്രവർത്തിക്കുന്ന തന്നെ ഒരു ജാതിയുടെ ആളായി ചിത്രീകരിച്ച് അന്വേഷണ കമീഷനെ വെച്ചത് പാർട്ടിയാണ്. പാർട്ടിക്ക് തന്നിൽ വിശ്വാസം നഷ്ടപ്പെട്ടാൽ പിന്നെ സംതൃപ്തിയോടെ മുന്നോട്ടു പോകാനാവില്ല. സമ്മേളനത്തിന് മുേമ്പ പാർട്ടി ജില്ല കമ്മിറ്റിക്ക് ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി കത്ത് നൽകിയിരുന്നു. തെൻറ ജാതിയിൽപെട്ട ആളുകളുടെ വോട്ട് താൻ കുറച്ചു എന്നാണ് ആക്ഷേപം. താനല്ല, പാർട്ടിയാണ് ജാതി പറഞ്ഞത്. മരണം വരെ പാർട്ടിയോടൊപ്പം നിൽക്കാനാണ് ആഗ്രഹം.
എം.എൽ.എ ബോർഡുവെച്ച വണ്ടിയിൽ പോയി ഒരാളോടും താൻ പണം വാങ്ങിയിട്ടില്ല. അധ്വാനവും സ്ഥാനമാനങ്ങളും പാർട്ടിക്ക് വേണ്ടി മാത്രമാണ് വിനിയോഗിച്ചത്. പാർട്ടി ഏൽപിച്ച ഉത്തരവാദിത്തമെല്ലാം ആത്മാർഥതയോടെ നിർവഹിച്ചിട്ടുണ്ട്. തന്നെ വിശ്വാസമില്ലാത്തവർക്കൊപ്പം ഒരു വാഹനത്തിൽ സഞ്ചരിക്കുന്നതും ഒരേ വേദിയിൽ ഇരിക്കുന്നതുമെല്ലാം ബുദ്ധിമുട്ടായതു കൊണ്ടാണ് സമ്മേളനത്തിന് പോകാത്തത്.
എം.എം. മണിയെപ്പോലെ സംഘടനാപരമായ വിഷയങ്ങൾ മാധ്യമങ്ങളുമായി പങ്കുവെക്കുക എന്നത് തെൻറ നയമല്ല. നടപടി എടുക്കണമെങ്കിൽ എടുക്കാം. താൻ ജാതിയുടെ ഭാഗമാണെന്ന് പറഞ്ഞപ്പോൾ ഉണ്ടായതിനെക്കാൾ വലുതല്ല ഇൗ വേദനയൊന്നും. തന്നെ പുറത്താക്കിയാലും മാർക്സിസ്റ്റ് ചിന്താഗതി പാടില്ലെന്ന് ഒരാൾക്കും പറയാനാവില്ല. തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ഒരു സമ്മേളനത്തിലും ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും എസ്. രാജേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.