കാസർകോട്: മൂന്നാറിൽ കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് ദേവികുളം എം.എൽ.എ എസ്. രാജേന്ദ്രനും ദേവികുളം സബ് കലക്ടർ രേണു രാജും തമ്മിലുള്ള പ്രശ്നം വിശദമായി പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. റവന്യൂ ഉദ്യോഗസ്ഥർ എല് ലാ കാലത്തും മൂന്നാറിൽ ഉണ്ടായിട്ടുണ്ട്. നാളെയും ഉണ്ടാവും. ഉദ്യോഗസ്ഥരില്ലാതെ മുന്നോട്ടു പോകാൻ സാധിക്കില്ലെന്നും ഇ. ചന്ദ്രശേഖരൻ പറഞ്ഞു.
മൂന്നാറില്‍ പുഴയോരം കയ്യേറിയുള്ള അനധികൃത നിര്‍മാണം തടഞ്ഞ ദേവികുളം സബ് കലക്ടർ രേണു രാജിന് ബോധമില്ലെന്ന് എസ്. രാജേന്ദ്രൻ ഇന്നലെ അധിക്ഷേപിച്ചിരുന്നു. എം.എല്‍.എയുടെ കാവലിലായിരുന്നു അനധികൃത നിര്‍മാണം നടന്നത്. ദേവികുളം സബ് കലക്ടർ രേണു രാജിനെതിരെയുള്ള തെൻറ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് എം.എൽ.എ പിന്നീട് വ്യക്തമാക്കിയിരുന്നു.
നിർത്തിവെക്കൽ നോട്ടീസ് നൽകിയിട്ടും പണിതുടർന്ന മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ സബ് കലക്ടർ ഹൈകോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. കോടതിയലഷ്യ ഹരജി ഫയൽ ചെയ്യുമെന്നും രേണു രാജ് അറിയിക്കുകയുണ്ടായി. മൂന്നാര്‍ പഞ്ചായത്തിന്‍റെ ഫണ്ട് ഉപയോഗിച്ച് കെ.ഡി.എച്ച്.പി കമ്പനി പഞ്ചായത്തിന് വിട്ടു നല്‍കിയ പഴയ മൂന്നാറിലെ മുതിരപ്പുഴയാറിനോട് ചേര്‍ന്ന സ്ഥലത്താണ് വനിതാ വ്യാവസായ കേന്ദ്രം പണിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.