മൂന്നാർ: വിവാദ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദ് ചെയ്തതിനെതിരെ സി.പി.എം നേതാവും ദേവികുളം മുൻ എം.എൽ.എയുമായ എസ്. രാജേന്ദ്രൻ. രവീന്ദ്രൻ പട്ടയം റദ്ദ് ചെയ്യാനുള്ള സർക്കാർ നടപടി സർവ കക്ഷിയോഗ തീരുമാനത്തിന് എതിരാണെന്ന് രാജേന്ദ്രൻ പറഞ്ഞു.
2018 മെയ് അഞ്ചിന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പങ്കെടുത്ത യോഗത്തിൽ അർഹരായവർക്ക് പട്ടയം ക്രമപ്പെടുത്തി നൽകാനും 10 സെന്‍റിൽ താഴെയുള്ളവരെ കുടിയിറക്കരുതെന്ന നിലപാടുമാണ് സ്വീകരിച്ചതെന്നും എസ്. രാജേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
മൂന്നാറിലെ രവീന്ദ്രന് പട്ടയങ്ങള്‍ 45 ദിവസത്തിനുള്ളില്‍ റദ്ദാക്കാൻ റവന്യൂ വകുപ്പാ[ദ ഉത്തരവിറക്കിയത്. ഇതുസംബന്ധിച്ച നിർദേശം റവന്യൂ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി എ. ജയതിലക് ആണ് ഇടുക്കി കലക്ടർക്ക് നൽകിയത്. നാലുവര്‍ഷം നീണ്ട പരിശോധനക്ക് ശേഷമാണ് 530 അനധികൃത പട്ടയങ്ങള്‍ റദ്ദാക്കാൻ തീരുമാനിച്ചത്. അതേസമയം, അര്‍ഹതയുള്ളവര്‍ക്ക് വീണ്ടും പട്ടയത്തിന് അപേക്ഷ നല്‍കാം.
1999ല്‍ ഇ.കെ. നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് ദേവികുളം അഡീഷനല്‍ തഹസില്‍ദാര്‍ ആയിരുന്ന എം.ഐ. രവീന്ദ്രന് അധികാര പരിധി മറികടന്ന് മൂന്നാറില്‍ അനുവദിച്ച 530 പട്ടയങ്ങളാണ് റവന്യൂ വകുപ്പ് പ്രത്യേക ഉത്തരവിലൂടെ റദ്ദാക്കുന്നത്. അനധികൃതമായി നൽകിയ പട്ടയങ്ങളുടെ നിജസ്ഥിതി പരിശോധിക്കാനും അർഹതയുള്ളവർക്ക് പുതിയ പട്ടയം നൽകാനും മറ്റുള്ളവ റദ്ദാക്കാനും സർക്കാർ നിർദേശം നൽകിയിരുന്നു.
ദേവികുളം ഡെപ്യൂട്ടി തഹസിൽദാരുടെ നേതൃത്വത്തിൽ അഞ്ചു പേരടങ്ങുന്ന രണ്ട് സംഘത്തെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.