കൊല്ലം :സി.പി.എം ജില്ല സെക്രട്ടറിയായി എസ്. സുദേവനെ (67) വീണ്ടും തെരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് അദ്ദേഹം സെക്രട്ടറിയാവുന്നത്. കഴിഞ്ഞ സമ്മേളനം കെ.എൻ. ബാലഗോപാലിനെയാണ് സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നത്. അദ്ദേഹം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായതോടെ സുദേവൻ പകരക്കാരനായി എത്തുകയായിരുന്നു.
46 അംഗ ജില്ലാ കമ്മിറ്റിയെയും 11 അംഗ ജില്ല സെക്രട്ടേറിയറ്റിനേയും തെരഞ്ഞെടുത്തു. 42 അംഗ ജില്ല കമ്മറ്റിയുടെ അംഗസംഖ്യ 46 ആയി ഉയർത്തി. 12 പേരെ ഒഴിവാക്കി. 16 പേർ പുതുമുഖങ്ങളാണ്. ആറു പേർ വനിതകളും.
കൊല്ലായിൽ, മാടത്തറ ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തനമാരംഭിച്ച സുദേവൻ 1984 ല്‍ ജില്ല കമ്മിറ്റി അംഗമായി. 1995 ല്‍ ജില്ല സെക്രട്ടേറിയറ്റംഗവും 2015 മുതല്‍ സംസ്ഥാന കമ്മിറ്റി അംഗവുമാണ്.
കാഷ്യൂ സെന്‍റർ സംസ്ഥാന വൈസ് പ്രസിഡന്‍റാണ്. രണ്ടു തവണ ജില്ല പഞ്ചായത്തംഗമായി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, കാപ്പക്‌സ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: എല്‍. മഹിളാമണി. മക്കള്‍: അഡ്വ. എസ്. അനുരാജ്, എസ്. അഖില്‍ രാജ്. മരുമകള്‍: അഡ്വ. ജെ. മിത്ര.
എസ്. സുദേവൻ, എസ്. ജയമോഹൻ, ജോർജ് മാത്യു, എം. ശിവശങ്കരപ്പിള്ള, എക്സ്. എണസ്റ്റ്, ബി. തുളസീധരക്കുറുപ്പ്, പി.എ എബ്രഹാം, എസ്. വിക്രമൻ, വി.കെ. അനിരുദ്ധൻ, സി. ബാൾഡുവിൻ, ടി. മനോഹരൻ, സി. രാധാമണി എന്നിവരാണ് സെക്രട്ടേറിയറ്റംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.