പത്തനംതിട്ട: ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച് സുപ്രീംകോടതി വിധി വന്നതുമുതൽ തുടങ്ങിയ സമരങ്ങൾ നാൾക്കുനാൾ ശക്തമാകുേമ്പാഴും സമരക്കാരുടെ ആവശ്യം എന്തെന്നത് അവ്യക്തം. സ്ത്രീ പ്രവേശനം പാടില്ല എന്നതാണ് സമരക്കാരുടെ ആവശ്യം. അതിന് എന്ത് നടപടി വേണം, ആരാണ് നടപടിയെടുക്കേണ്ടത് എന്നതിൽ സമരക്കാർ വ്യക്തമായ ഉത്തരം നൽകുന്നില്ല.
നാടാകെ റോഡ് ഉപരോധവും ലോങ്മാർച്ചും തുടങ്ങിയെങ്കിലും ആര്, എന്ത് നടപടിയെടുക്കണം എന്ന ആവശ്യം സമരക്കാർ ഉന്നയിക്കുന്നില്ല. സമരക്കാർ മുദ്രാവാക്യത്തിന് പകരം ശരണം വിളിയാണ് നടത്തുന്നത്. അതിനാൽ ആവശ്യമെന്തെന്ന് സമരങ്ങളിൽ പെങ്കടുക്കുന്നവർക്കും അറിയില്ല. ശബരിമലയിൽ സ്ത്രീപ്രവേശനം എന്നതിനോട് വിശ്വാസികളിൽ വലിയൊരു വിഭാഗത്തിന് യോജിപ്പിെല്ലന്നും അവരുടെ എതിർപ്പ് സംസ്ഥാന സർക്കാറിനെതിരായ വികാരമാക്കാനുള്ള രാഷ്ട്രീയ നീക്കത്തിൽ മത്സരിക്കുകയാണ് ബി.ജെ.പിയും കോൺഗ്രസുമെന്നും ഇടതുനേതാക്കൾ ആരോപിക്കുന്നു.
എൻ.ഡി.എ പന്തളത്തുനിന്ന് തുടങ്ങിയ ശബരിമല സംരക്ഷണയാത്ര ഉദ്ഘാടനം ചെയ്ത തുഷാർ വെള്ളാപ്പള്ളി ആവശ്യപ്പെട്ടത്, കോടതി വിധി മറികടക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നിയമനിർമാണം നടത്തണമെന്നാണ്. അതേസമയം, യോഗത്തിൽ പ്രസംഗിച്ച മറ്റ് എൻ.ഡി.എ നേതാക്കളെല്ലാം സംസ്ഥാന സർക്കാറിനെ മാത്രമാണ് കുറ്റപ്പെടുത്തിയത്. സംസ്ഥാന സർക്കാർ ചോദിച്ചുവാങ്ങിയ വിധിയെന്നാണ് ബി.ജെ.പി, കോൺഗ്രസ് നേതാക്കൾ പറയുന്നത്. കേസ് നൽകിയവർ ആർ.എസ്.എസ് ബന്ധമുള്ളവരാണെന്നത് നേതാക്കൾ മറച്ചുെവക്കുന്നുമുെണ്ടന്ന് ഇടതുനേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
സമരത്തിൽ പങ്കാളികളായ പന്തളം രാജകുടുംബം, തന്ത്രിമാർ, എൻ.എസ്.എസ് എന്നിവരാരും പ്രശ്നപരിഹാരത്തിന് ഉതകുന്ന വ്യക്തമായ ആവശ്യം ഉന്നയിച്ചിട്ടില്ല. വിധി നടപ്പാക്കുന്നതിന് സർക്കാറും ദേവസ്വം ബോർഡും തിടുക്കംകാട്ടുന്നു എന്ന ആരോപണം മാത്രമാണ് ഇവർ ഉന്നയിക്കുന്നത്. വിധി നടപ്പാക്കുക എന്ന വിഷയം ഇതിലില്ലെന്നും കോടതി വിധിച്ചതോടെ സ്ത്രീ പ്രവേശനത്തിന് അനുമതിയായിക്കഴിഞ്ഞെന്നും എൻ.എസ്.എസ് പ്രസിഡൻറ് പി.എൻ. നരേന്ദ്രനാഥൻ നായർ ‘മാധ്യമ’ത്തോട് പറഞ്ഞു. സർക്കാറിന് ചെയ്യാനുള്ളത് ക്ഷേത്രപ്രവേശനത്തിന് സ്ത്രീകൾ എത്തുേമ്പാൾ അവരെ തടയാൻ ആരെങ്കിലും മുന്നോട്ടുവന്നാൽ സ്ത്രീകൾക്ക് സംരക്ഷണം നൽകുകയെന്ന ഉത്തരവാദിത്തമേ ഉള്ളൂവെന്നും മുൻ ജില്ല ജഡ്ജി കൂടിയായ നരേന്ദ്രനാഥൻ നായർ പറഞ്ഞു.
അതേസമയം, എൻ.എസ്.എസും കുറ്റപ്പെടുത്തുന്നത് സംസ്ഥാന സർക്കാറിനെയാണ്. ആചാരാനുഷ്ഠാനങ്ങൾ മാറ്റണമെന്നും സ്ത്രീപ്രവേശനം അനുവദിക്കണമെന്നും സർക്കാർ വാദിച്ചിട്ടില്ലെന്ന് കേസിൽ സർക്കാർ നൽകിയ സത്യവാങ്മൂലം പരിശോധിച്ചാലറിയാമെന്ന് സി.പി.എം മുൻ പത്തനംതിട്ട ജില്ല സെക്രട്ടറി കെ. അനന്തഗോപൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.