പത്തനംതിട്ട: ശബരിമലയിൽ നിരോധനാജ്ഞ വീണ്ടും നീട്ടി. സംഘർഷ സാധ്യത കണക്കിലെടുത്ത് ജനുവരി അഞ്ച് വരെയാണ് നീട്ടിയത ്. ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവടങ്ങളിലാണ് നിരോധനാജ്ഞ നീട്ടിയത്.
മകരവിളക്ക് മേ ഹാത്സവത്തിന് വൈകീട്ട് അഞ്ചിന് നട തുറക്കാനിരിക്കെ സന്നിധാനത്തും പമ്പയിലും നിലക്കലിലും എരുമേലിയിലും സ്പെഷൽ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരോട് കൂടുതൽ ജാഗ്രത പാലിക്കാൻ ആഭ്യന്തര വകുപ്പ് കർശന നിർദേശം നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ നീട്ടിയത്.
ശബരിമലയിൽ സുരക്ഷ ശക്തമാക്കണമെന്ന് രഹസ്യാന്വേഷണ വിഭാഗം സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു. യുവതി പ്രവേശനം ഉണ്ടാവുമെന്ന മുന്നറിയിപ്പും റിപ്പോർട്ടിലുണ്ട്. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള യുവതികളുടെ സാന്നിധ്യവും ഉണ്ടാകും. വിവിധ സംസ്ഥാനങ്ങളിെല തീവ്ര ഇടതു ഗ്രൂപ്പുകൾ എത്തുമെന്നും മുന്നറിയിപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.