ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്​റ്റേറ്റി​െൻറ വിൽപന അസാധുവാകും, ഒ​രു പൈ​സ​പോ​ലും നൽകാതെ ഏറ്റെടുക്കാം

പ​ത്ത​നം​തി​ട്ട: ഹാ​രി​സ​ൺ​സി​െൻറ ആ​ധാ​രം വ്യാ​ജ​മെ​ന്ന്​ ക​ണ്ടെ​ത്തി​യ​തോ​ടെ നി​ർ​ദി​ഷ്​​ട ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള ഭൂ​മി​യാ​യ ചെ​റു​വ​ള്ളി എ​സ്​​റ്റേ​റ്റി​െൻറ വി​ൽ​പ​ന അ​സാ​ധു​വാ​കും. ചെ​റു​വ​ള്ളി എ​സ്​​റ്റേ​റ്റ്​ ഹാ​രി​സ​ൺ​സ്​ ബി​ലീ​വേ​ഴ്​​സ്​ ച​ർ​ച്ച്​ അ​ധ്യ​ക്ഷ​ൻ ബി​ഷ​പ്​ കെ.​പി. യോ​ഹ​ന്നാ​െൻറ ഗോ​സ്​​പ​ൽ ഫോ​ർ ഏ​ഷ്യ​ക്കാ​ണ്​ വി​റ്റ​ത്.

ഇ​ത​ട​ക്കം ഹാ​രി​സ​ൺ​സ്​ ഇ​ടു​ക്കി, കൊ​ല്ലം ജി​ല്ല​ക​ളി​ലാ​യി ന​ട​ത്തി​യ മ​റ്റ്​ മൂ​ന്ന്​ എ​സ്​​റ്റേ​റ്റു​ക​ളു​ടെ വി​ൽ​പ​ന​യും അ​സാ​ധു​വാ​കും. ചെ​റു​വ​ള്ളി എ​സ്​​റ്റേ​റ്റ്​ വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി​ക്കാ​യി ഒ​രു പൈ​സ​പോ​ലും ന​ൽ​കാ​തെ ഏ​റ്റെ​ടു​ക്കു​ന്ന​തി​നും ഇ​തോ​ടെ വ​ഴി​തെ​ളി​ഞ്ഞു.

വ്യാ​ജ ആ​ധാ​രം ഉ​പ​യോ​ഗി​ച്ച്​ ഭൂ​മി​ക​ൾ വി​ൽ​പ​ന ന​ട​ത്തി​യ ഹാ​രി​സ​ൺ​സി​െൻറ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കെ​തി​രാ​യ ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ തു​ട​ർ ന​ട​പ​ടി​ക്കും വ​ഴി​യൊ​രു​ങ്ങി. കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ കൈ​വ​ശ ഭൂ​മി​ക്ക്​ ഉ​ട​മ​സ്​​ഥ​ത​യു​ണ്ടെ​ന്ന്​ പ​റ​യു​ന്ന​ത്​ 1600/1923 ന​മ്പ​ർ കൊ​ല്ലം സ​ബ്​ ര​ജി​സ്​​ട്രാ​ർ ഒാ​ഫി​സി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത ആ​ധാ​ര പ്ര​കാ​ര​മാ​ണ്.

ഇ​തി​ൽ പ​റ​യു​ന്ന​ത്​ ജോ​ർ​ജ്​ ആ​ൽ​ബ​ർ​ട്ട്​ ജോ​ൺ ബാ​ര​ൻ എ​ന്ന സാ​യി​പ്പ്​ അ​ദ്ദേ​ഹ​ത്തി​െൻറ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള പ​ല ക​മ്പ​നി​ക​ളു​ടെ ​ൈക​വ​ശ ഭൂ​മി​ക​ളു​ടെ അ​വ​കാ​ശം പു​തു​താ​യി അ​ദ്ദേ​ഹം രൂ​പ​വ​ത്​​ക​രി​ച്ച മ​ല​യാ​ളം പ്ലാ​േ​ൻ​റ​ഷ​ൻ​സ്​ (യു.​കെ) എ​ന്ന ക​മ്പ​നി​ക്ക്​ കൈ​മാ​റു​ന്നു​വെ​ന്നാ​ണ്. ഇ​ത്​ മ​ല​യാ​ള​ത്തി​ലു​ള്ള​താ​ണ്.

അ​തേ​സ​മ​യം ഹാ​രി​സ​ൺ​സ്​ കോ​ട​തി​ക​ളി​ൽ ഹാ​ജ​രാ​ക്കു​ന്ന​ത്​ ഇം​ഗ്ലീ​ഷി​ലു​ള്ള ആ​ധാ​ര​മാ​ണ്. അ​താ​ണ്​ ഫോ​റ​ൻ​സി​ക്​ പ​രി​ശോ​ധ​ന​യി​ൽ വ്യാ​ജ​മാ​ണെ​ന്ന്​ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഹാ​രി​സ​ൺ​സ്​ പ്ര​സി​ഡ​ൻ​റ് വി. ​വേ​ണു​ഗോ​പാ​ൽ വി​ജി​ല​ൻ​സി​ന് മൊ​ഴി ന​ൽ​കി​യ​ത് ചെ​റു​വ​ള്ളി എ​സ്​​റ്റേ​റ്റ് വി​ൽ​പ​ന ന​ട​ത്തി​യ​ത് 1600/1923 ന​മ്പ​ർ ആ​ധാ​ര​ത്തി​ലെ ഭൂ​മി എ​ന്ന നി​ല​യി​ലാ​ണ് എ​ന്നാ​ണ്.

2005 ആ​ഗ​സ്​​റ്റ്​ ര​ണ്ടി​ന് എ​രു​മേ​ലി സ​ബ്​ ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത 23429/2005 ആ​ധാ​ര​പ്ര​കാ​ര​മാ​ണ് 2263 ഏ​ക്ക​ർ ചെ​റു​വ​ള്ളി എ​സ്​​റ്റേ​റ്റ് ബി​ഷ​പ് യോ​ഹ​ന്നാ​ന് വി​റ്റ​ത്. ആ​ധാ​ര​ത്തി​ൽ പ​റ​യു​ന്ന​ത് 369/1 മു​ത​ൽ 7വ​രെ, 357/1, 368/1, 368/1C എ​ന്നീ സ​ർ​വേ ന​മ്പ​റു​ക​ളി​ൽ​പെ​ട്ട ഭൂ​മി യോ​ഹ​ന്നാ​ന് വി​ൽ​ക്കു​ന്നു എ​ന്നാ​ണ്. ഈ ​സ​ർ​വേ ന​മ്പ​റു​ക​ൾ ഒ​ന്നും സ​ർ​ക്കാ​ർ രേ​ഖ​യാ​യ സെ​റ്റി​ൽ​മെൻറ് ര​ജി​സ്​​റ്റ​റി​ലു​ള്ള​ത​ല്ല.

വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി​ക്കാ​യി ചെ​റു​വ​ള്ളി എ​സ്​​റ്റേ​റ്റ്​ ഏ​റ്റെ​ടു​ക്കു​ന്ന​തി​ന്​ പ​ക​രം ഗോ​സ്​​പ​ൽ ഫോ​ർ ഏ​ഷ്യ​ക്ക്​ ഭൂ​മി​യു​ടെ​ വി​ല​യോ പ​ദ്ധ​തി​യി​ൽ ഓ​ഹ​രി പ​ങ്കാ​ളി​ത്ത​മോ ന​ൽ​കാ​ൻ സ​ർ​ക്കാ​ർ നീ​ക്കം ന​ട​ത്തി​യി​രു​ന്നു. ഇ​ത്​ വി​വാ​ദ​മാ​യ​തോ​ടെ ചെ​റു​വ​ള്ളി സ​ർ​ക്കാ​ർ ഭൂ​മി​യാ​ണെ​ന്ന്​ കാ​ട്ടി​​ പാ​ലാ കോ​ട​തി​യി​ൽ സ​ർ​ക്കാ​ർ കേ​സ്​ ഫ​യ​ൽ ചെ​യ്​​തി​ട്ടു​ണ്ട്.

1600/1923 ന​മ്പ​ർ ആ​ധാ​ര​ത്തി​ൽ​പെ​ടു​ന്ന​ത്​ എ​ന്ന​വ​കാ​ശ​പ്പെ​ട്ടാ​ണ്​ ഇ​ടു​ക്കി ജി​ല്ല​യി​ലെ പീ​രു​മേ​ട്ടി​ലെ 1665 ഏ​ക്ക​ർ ബോ​യ്​​സ്, കൊ​ല്ലം ജി​ല്ല​യി​ലെ 2697 ഏ​ക്ക​ർ​വ​രു​ന്ന അ​മ്പ​നാ​ട്, കൊ​ല്ലം ജി​ല്ല​യി​ലെ തെ​ന്മ​ല​യി​ൽ 205 ഏ​ക്ക​ർ വ​രു​ന്ന റി​യ എ​ന്നീ എ​സ്​​റ്റേ​റ്റു​ക​ൾ ഹാ​രി​സ​ൺ​സ്​ വി​ൽ​പ​ന ന​ട​ത്തി​യ​ത്. ഹാ​രി​സ​ൺ​സ്​ അ​വ​കാ​ശ​പ്പെ​ടു​ന്ന 1600/1923 ന​മ്പ​ർ ഇം​ഗ്ലീ​ഷ്​ ആ​ധാ​രം വ്യാ​ജ​മാ​ണെ​ന്ന്​ വ​രു​ന്ന​തോ​ടെ ഈ ​വി​ൽ​പ​ന​ക​ളും അ​സാ​ധു​വാ​കും.

Tags:    
News Summary - Sabarimala Airport: The sale of Cheruvally Estate will be void and can be taken over without paying a single penny

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.