തിരുവനന്തപുരം: ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നും നിരോധനാജ്ഞ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് 49 ദി വസമായി ബി.ജെ.പി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവന്ന നിരാഹാരം അവസാനിപ്പിച്ചു. നിരാഹാരമനുഷ്ഠിച്ച പാർട്ടി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിന് ഗാന്ധിയന്‍ പി. ഗോപിനാഥന്‍നായരും മുതിര്‍ന്ന നേതാവ് കെ. അയ്യപ്പന്‍പ ിള്ളയും ചേര്‍ന്ന് നാരങ്ങാനീര് നല്‍കി.
ശബരിമല സംരക്ഷണയജ്ഞം ആറാംഘട്ടത്തിലേക്ക് കടക്കുന്നതിെൻറ ഭാഗമായാണ് നിരാഹാരം അവസാനിപ്പിച്ചതെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. ജനഹിതവും ദൈവഹിതവും ബി.െജ.പിക്ക് അനുകൂലമാണ്. രണ്ടാഴ്ച നീളുന്ന സമ്പര്‍ക്കയജ്ഞമാണ് ആറാംഘട്ട സമരം. ശബരിമല വിഷയത്തില്‍ ബി.ജെ.പി നടത്തിയ സമരം വിജയമാണ്. സമരത്തിെൻറ കഴുത്തിൽ കുരുക്കിട്ട് തകർക്കാൻ മുഖ്യമന്ത്രിയും സർക്കാറും എ.കെ.ജി സെൻററും മാത്രമല്ല, മറ്റ് ചില കേന്ദ്രങ്ങളും ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു.
നിരാഹാരമനുഷ്ഠിച്ച ഏഴ് നേതാക്കളും സമാപന സമ്മേളനവേദിയിലുണ്ടായിരുന്നു. ബി.ഡി.ജെ.എസ് അഖിലേന്ത്യ അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, ആര്‍.എസ്.എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, വത്സന്‍ തില്ലങ്കേരി, ഒ. രാജഗോപാല്‍ എം.എല്‍.എ, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് പി.പി. വാവ, സംസ്ഥാന സമിതി അംഗം പി. അശോക്കുമാര്, തിരുവനന്തപുരം ജില്ല പ്രസിഡൻറ് എസ്. സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
ഡിസംബര്‍ മൂന്നിനാണ് സമരമാരംഭിച്ചത്. സമരത്തിെൻറ ഒരു ഘട്ടത്തിലും ചർച്ചനടത്താൻ സർക്കാർ തയാറായില്ല. മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ സമരപ്പന്തലിലേക്ക് ഓടിക്കയറി തീകൊളുത്തി മരിച്ചതും വിവാദമായിരുന്നു. ഒടുവിൽ, ശബരിമല നട അടച്ച സാഹചര്യത്തിൽ സമരം തുടരേണ്ടതില്ലെന്നായിരുന്നു നേതൃത്വത്തിെൻറ തീരുമാനം.
മുരളീധരനും സുരേന്ദ്രനും വിട്ടുനിന്നു
തിരുവനന്തപുരം: ശബരിമല വിഷയത്തിലെ ബി.ജെ.പി നിരാഹാരമവസാനിപ്പിക്കൽ ചടങ്ങിൽ വി. മുരളീധരൻ എം.പിയുടെയും ജനറൽ സെക്രട്ടറി കെ. സുരേന്ദ്രെൻറയും അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. മറ്റു നേതാക്കളെല്ലാം പെങ്കടുത്തേപ്പാഴാണ് ഇരുവരും വിട്ടുനിന്നത്്. സന്നിധാനത്ത് ഭക്തയെ വധിക്കാന്‍ ശ്രമിച്ചതടക്കമുള്ള കേസുകളില്‍പെട്ട് കെ. സുരേന്ദ്രന് ജയിലിലായപ്പോള്‍ സംസ്ഥാന നേതൃത്വം തിരിഞ്ഞുനോക്കുകപോലും ചെയ്തില്ലെന്ന് മുരളീധര പക്ഷത്തിന് ആക്ഷേപമുണ്ടായിരുന്നു. ജയിലിൽനിന്ന് ഇറങ്ങിയ ശേഷവും സുരേന്ദ്രൻ സമരപ്പന്തലിൽ അധികം എത്തിയിരുന്നില്ല. അതേസമയം, ഒൗദ്യോഗിക പരിപാടിയുള്ളതുകൊണ്ടാണ് ഇരുവരും എത്താതിരുന്നതെന്നാണ് സംസ്ഥാനനേതൃത്വത്തിെൻറ ഭാഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.