ശബരിമല കേസ്​ റദ്ദാക്കണം;​ രാഹുൽ ഇൗശ്വറി​െൻറ ഹരജി ഇന്ന്​ കോടതിയിൽ

കൊച്ചി: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ വിവാദപരാമര്‍ശം നടത്തിയെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക ്കണമെന്ന രാഹുല്‍ ഇൗശ്വറി​​െൻറ ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്​റ്റർ ചെയ്​ ത ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി നൽകിയത്.

ശബരിമലയില്‍ യുവതികൾ പ്രവേശിച്ചാൽ കൈമുറിച്ച് ചോരവീഴ്ത്തി അശുദ്ധിയുണ്ടാക്കി നടയടപ്പിക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന് രാഹുൽ കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതേ തുടർന്ന് തിരുവനന്തപുരം സ്വദേശി പ്രമോദ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ നൽകിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് ചേർത്ത് കേസെടുക്കുകയായിരുന്നു. തനിക്കെതിരായ പരാതിയിൽ അടിസ്ഥാനമില്ലെന്നും മനപ്പൂർവം ഉപദ്രവിക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചാണ് രാഹുൽ കോടതിയെ സമീപിച്ചത്.

Tags:    
News Summary - Sabarimala Case against Rahul Eswar - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.