കോട്ടയം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധസമരങ്ങള്‍ക്കെതിരെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് രംഗത്തുവന്നതോടെ സമരമുഖത്തുള്ള ബി.ജെ.പിയും എൻ.എസ്.എസും മറ്റു സംഘടനകളും വെട്ടിൽ. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടക്കും ഇതിലൂടെ അദ്ദേഹം തിരിച്ചടി നൽകി. ശബരിമല വിഷയത്തിൽ പ്രതിസന്ധിയിലായ സർക്കാറിനും വെള്ളാപ്പള്ളിയുടെ രംഗപ്രവേശനം ആശ്വാസമാകുകയാണ്.
ശബരിമലയെ സംഘർഷഭൂമിയാക്കാനില്ലെന്ന് വ്യക്തമാക്കിയും ബി.ജെ.പിക്കെതിരെ പ്രതിരോധമുയർത്തിയും കോൺഗ്രസ് സമരത്തിൽനിന്ന് പിന്നാക്കം പോകുകയും സമരനേതൃത്വം എൻ.എസ്.എസ്, ബി.ജെ.പി, സംഘ്പരിവാർ സംഘടനകളിലാകുകയും ചെയ്തതോടെ രംഗത്തുവന്ന വെള്ളാപ്പള്ളി കോൺഗ്രസിനെയും ബി.ജെ.പിയെയും രൂക്ഷമായി വിമർശിച്ചതും ശ്രദ്ധേയമായി. സമരത്തിൽ എൻ.എസ്.എസിെൻറ അപ്രമാദിത്വവും വെള്ളാപ്പള്ളിെയ ചൊടിപ്പിച്ചെന്നാണ് വിവരം. വെള്ളാപ്പള്ളിയെ പിന്തുണച്ച് കൂടുതൽ പിന്നാക്ക സംഘടനകൾ രംഗത്തുവരുെമന്നാണ് സൂചന. മുഖ്യമന്ത്രിയുടെ സമീപനത്തെ പ്രശംസിച്ചതിലൂടെ സർക്കാറിെൻറ പിന്തുണയും വെള്ളാപ്പള്ളിക്കുണ്ടെന്ന് വ്യക്തം.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന സമരങ്ങൾ ഹിന്ദുത്വം പറഞ്ഞ് നാട്ടിൽ കലാപമുണ്ടാക്കാനുള്ള ശ്രമത്തിെൻറ ഭാഗമാണെന്നാണ് സ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശെൻറ അഭിപ്രായം. സുപ്രീംകോടതി വിധിക്കെതിരെ വിശ്വാസികളെ തെരുവിലിറക്കിയത് ശരിയായില്ല. സംസ്ഥാന സർക്കാറിനെ താഴെയിറക്കുന്നതിനുള്ള ഗൂഢ അജണ്ടയുടെ ഭാഗമാണ് സമരങ്ങൾ. തുറന്ന സമീപനമാണ് മുഖ്യമന്ത്രിയുടേത്. സമരക്കാര്‍ മറ്റു ഹിന്ദു വിഭാഗങ്ങളോട് ഒരു കൂടിയാലോചനയും നടത്തിയില്ല. അടുത്ത വിമോചന സമരമാണോ ഇവര്‍ ലക്ഷ്യമിടുന്നത്?. സമരക്കാരുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടാന്‍ സമാനമനസ്കരുമായി സഹകരിച്ച് എസ്.എന്‍.ഡി.പി യോഗം രംഗത്തിറങ്ങും. ദേവസ്വം ബോര്‍ഡും മറ്റു സ്ഥാനങ്ങളും സവര്‍ണ വിഭാഗങ്ങളാണ് ൈകയാളുന്നത്. നാലു ശതമാനം മാത്രമാണ് ഇവിടങ്ങളിലെ അവര്‍ണ പ്രാതിനിധ്യം. ശബരിമലയിലെ പല ചടങ്ങുകളും അവര്‍ണരില്‍നിന്ന് സവര്‍ണര്‍ പിടിച്ചെടുത്തു. 1991ന് ശേഷം മാത്രമാണ് സ്ത്രീ പ്രവേശനം ഇല്ലാതായത്.
തന്ത്രി കുടുംബം മാത്രമല്ല കേരളത്തിലെ ഹിന്ദു പ്രമുഖര്‍. മറ്റു വിഭാഗങ്ങളെയും ചര്‍ച്ചക്ക് വിളിക്കാന്‍ മുഖ്യമന്ത്രി തയാറാവണം. തമ്പ്രാക്കൻമാർ പറയും അടിയാൻമാർ അനുസരിക്കണം എന്ന നയം അംഗീകരിക്കില്ല. തന്ത്രി കുടുംബവും പന്തളം രാജകുടുംബവും മുഖ്യമന്ത്രിയുമായി ചർച്ചക്ക് പോകാതിരുന്നത് മര്യാദകേടാണ്. നിഴലിനോട് യുദ്ധം ചെയ്യുകയാണ് സമരക്കാര്‍. ഗീബല്‍സിയന്‍ തന്ത്രമാണ് ഇവരുടേത്.
എസ്.എന്‍.ഡി.പി യോഗത്തിലുള്ള വനിതകള്‍ ശബരിമലയില്‍ പോകില്ല. പക്ഷെ പോകുന്നവരെ തടയാനും പാടില്ല. ദേവസ്വം ബോര്‍ഡില്‍ എന്നും അയിത്തം നേരിടുന്നവരാണ് ഞങ്ങള്‍. തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് എ. പത്മകുമാർ നിലപാട് ഇല്ലാത്തയാളാണ്. സി.പി.എമ്മിന് എതിരായാണ് ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് പ്രവര്‍ത്തിക്കുന്നത്.
റിവ്യൂ പെറ്റീഷൻ നൽകിയശേഷം തീരുമാനം വരാൻ കാത്തിരിക്കാതെ തെരുവിലിറങ്ങുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ശബരിമല വിഷയത്തിൽ ബി.ജെ.പിയുടേത് രാഷ്ട്രീയ മുതലെടുപ്പാണ്. വോട്ട് ലക്ഷ്യമിട്ട് അവർ ജനങ്ങളെ തെരുവിലേക്കിറക്കുകയാണ്. ശബരിമല വിധി നിർഭാഗ്യകരമാണ്. വിധിയെ കർമം കൊണ്ടാണ് നേരിടേണ്ടതെന്നും വെള്ളാപ്പള്ളി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.