ശബരിമല: ധർമസമരമെന്ന പേരിൽ തുടങ്ങിയ നാമജപ യജ്ഞം എല്ലാ പരിധികളും വിട്ട് അക്രമാസക്തമായി. നിലക്കലും പമ്പയിലും ബുധനാഴ്ച കണ്ടത് അക്രമികളുടെ അഴിഞ്ഞാട്ടം. ശബരിമലയുടെ ചരിത്രത്തിലെ ഏറ്റവും ദൗർഭാഗ്യകരമായ സംഭവങ്ങൾക്കാണ് ബുധനാഴ്ച നിലക്കലും പമ്പയും സാക്ഷ്യം വഹിച്ചത്. പരിപാവനമായ പൂങ്കാവനത്തിൽ ആചാരസംരക്ഷണത്തിെൻറ പേരിൽ സമരം നടത്തുന്നവർ തന്നെ രക്തച്ചൊരിച്ചിലിന് അവസരം ഒരുക്കുകയായിരുന്നു.
രാവിലെ നിലക്കലായിരുന്നു സംഘർഷമെങ്കിൽ, വൈകീട്ട് നടതുറക്കാൻ മിനിറ്റുകൾ ബാക്കി നിൽെക്ക പമ്പയിലും സംഘർഷവും ലാത്തിച്ചാർജും നടന്നു. ലാത്തിയടിയേറ്റ് പലരുടെയും തലപൊട്ടി ചോര ഒഴുകുന്നുണ്ടായിരുന്നു. പമ്പയിലെ ക്ഷേത്രങ്ങൾക്ക് തൊട്ടുപിന്നിലാണ് സമരക്കാരുടെ അക്രമവും പൊലീസ് ലാത്തിച്ചാർജും നടന്നത്. സമരക്കാരെ നിയന്ത്രിക്കാൻ ആരുമില്ലാത്ത സ്ഥിതിയായിരുന്നു എല്ലായിടത്തും. ഒരുഡനനോളം ഹൈന്ദ സംഘടനകളുടെ പ്രവർത്തകരാണ് എത്തിയിരിക്കുന്നത്. ആര് ഏത് സംഘടനക്കാരൻ എന്ന് ആർക്കും അറിയില്ല. ഒാരോരുത്തരും അവർക്ക് തോന്നിയ രീതിയിൽ ഒാരോരോ സമരങ്ങൾ നടത്തുന്നു.
എവിടെയും എപ്പോഴും അക്രമം പൊട്ടിപ്പുറപ്പെടാമെന്ന അവസ്ഥ. ഇതോടെ ആകെ വലഞ്ഞത് യഥാർഥ തീർഥാടകരാണ്. സമരവേലിയേറ്റങ്ങൾക്കിടെ തീർഥാടകർ ഭയന്നും ഒളിച്ചും മലകയറേണ്ട അവസ്ഥയിലായി. സാധാരണ നടതുറക്കുേമ്പാഴുള്ളതിനെ അപേക്ഷിച്ച് നാമമാത്ര തീർഥാടകരാണ് ബുധനാഴ്ച എത്തിയത്. ആചാര സംരക്ഷണ സമിതി നേതൃത്വത്തിൽ നിലക്കലിൽ തുടങ്ങിയ നാമജപ യജ്ഞം ചൊവ്വാഴ്ച മുതലാണ് അക്രമത്തിലേക്ക് തിരിഞ്ഞത്. നാമജപക്കാർ വാഹന പരിശോധന തുടങ്ങിയതോെടയാണ് സമരം പ്രകോപനപരമായി തീരാൻ തുടങ്ങിയത്.
സമരക്കാർ നടത്തിയത് ആചാരലംഘനമെന്ന്
ശബരിമല: ആചാര സംരക്ഷണത്തിനുവേണ്ടി സമരം ചെയ്യുന്നവരും ആചാരം ലംഘിച്ചതായി ആരോപണം. 41 ദിവസത്തെ വ്രതം എന്നതായിരുന്നു സമരത്തിലേക്ക് നയിച്ച കാരണങ്ങളിൽ മുഖ്യം. ബ്രഹ്മചര്യവ്രതം നോറ്റ് എത്തുന്നവരുടെ വാഹനങ്ങളിൽ കയറി യുവതികൾ പരിശോധന നടത്തിയത് വിശ്വാസപരമായി തെറ്റാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നു.
വാഹനങ്ങൾക്കുള്ളിൽ കയറുന്ന സ്ത്രീകൾ തീർഥാടകരുടെ ദേഹത്ത് സ്പർശിക്കുന്നതായും പരാതി ഉയരുന്നു. ബുധനാഴ്ച രാവിലെ മുതലാണ് സമരക്കാരുടെ വാഹന പരിശോധന പൊലീസ് തടഞ്ഞത്. സമരക്കാർ പന്തലിലിരുന്ന് കടുത്ത അസഭ്യവർഷം നടത്തുകയാണ്. പലരും മദ്യപിച്ചാണ് സമരത്തിനെത്തിയതെന്നും ആരോപണമുണ്ട്.
സമരം അക്രമത്തിലേക്ക്
ശബരിമല: സ്ത്രീ പ്രവേശത്തിനെതിരെ നടക്കുന്ന സമരം അക്രമത്തിലേക്ക് തിരിഞ്ഞു. ബുധനാഴ്ച നിലക്കലിലും പമ്പയിലും കണ്ടത് ഇതാണ്. പരമാവധി പ്രകോപിപ്പിച്ച് പൊലീസ് നടപടിയിലേക്ക് എത്തിക്കാനുള്ള നീക്കമായിരുന്നു സമരക്കാരുടേത്. വാഹനങ്ങളിൽ സ്ത്രീകളെ കണ്ടാൽ അക്രമാസക്തരാകുന്ന സമരക്കാർ അപ്പോൾ തന്നെ വാഹനം തല്ലിത്തകർക്കുകയായിരുന്നു. സ്ത്രീകൾ സന്നിധാനത്തേക്ക് പോകാതിരിക്കാൻ ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകർ വഴിനീളെ കാത്തുനിൽക്കുകയാണ്. നിലക്കലിൽ വൈകീട്ടും സംഘർഷം തുടരുന്നു. സമരങ്ങൾ നടക്കുന്നതിനാൽ വളരെ കുറച്ച് തീർഥാടകർ മാത്രമാണ് എത്തുന്നത്. രാത്രിയോടെയും വരുംദിവസങ്ങളിലും കൂടുതൽ തീർഥാടകർ എത്തുമെന്നതിനാൽ സമരക്കാരും കൂടുതൽ പേർ സംഘടിച്ചുെകാണ്ടിരിക്കുകയാണ്.
‘ആദിവാസികളെ തെറ്റിദ്ധരിപ്പിച്ച് സമരത്തിനെത്തിച്ചു’
പത്തനംതിട്ട: ശബരിമലയിൽ സംഘ്പരിവാർ നടത്തുന്ന സമരത്തിലേക്ക് ആദിവാസികളെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടുപോകുകയായിരുന്നുവെന്ന് പട്ടിക ജാതി-വർഗ െഎക്യവേദി.
ആദിവാസികളുടെ അട്ടത്തോട്ടിലെ ക്ഷേത്രം ഇപ്പോൾ വിശ്വഹിന്ദു പരിഷത്ത് നിയന്ത്രണത്തിലാണ്. ഇവിടെ ഇപ്പോൾ ആദിവാസികൾക്ക് പ്രവേശനമില്ലാത്ത സ്ഥിതിയാണെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 380 കുടുംബങ്ങളാണ് അട്ടേത്താട്ടിലുള്ളത്. ആദിവാസികളെ ആത്മഹത്യക്ക് പ്രേരിപ്പിച്ച് രംഗത്തിറക്കിറക്കിയവർക്ക് എതിരെ കേസെടുക്കണം. ക്ഷേത്രപൂജയും പൊന്നമ്പലമേട്ടിലെ മകരജ്യോതി തെളിക്കലും തട്ടിയെടുത്തതായും ഇവർ ആരോപിച്ചു. വാർത്തസമ്മേളനത്തിൽ സംസ്ഥാന ചെയർപേഴ്സൻ രാജമ്മ സദാനന്ദൻ, ജനറൽ സെക്രട്ടറി സുജാത നടരാജൻ, സാധുജന വിമോചന സംയുക്തവേദി പ്രസിഡൻറ് കേശവദാസ്, എസ്.സി, എസ്.ടി സംസ്ഥാന കോഒാഡിനേറ്റർ തെക്കുംമല സദാനന്ദൻ, ആദിവാസി മലമ്പണ്ടാര സംഘടന സെക്രട്ടറി സതീഷ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.