ശബരിമല: സി.പി.എം നിലപാട് വ്യക്തമാക്കണം -ചെന്നിത്തല മലപ്പുറം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സി.പി.എം നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരളയാത്രയുടെ ജില്ലയിലെ സമാപന ദിവസമായ ഞായറാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ വിശ്വാസികളെ അടിച്ചമർത്തിയ സർക്കാറി െൻറ നിലപാടിൽ മാറ്റമുണ്ടോയെന്ന് പാർട്ടി സെക്രട്ടറി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗുമായുള്ള സീറ്റുവിഭജന ചർച്ചകൾ സംബന്ധിച്ച അന്തിമ തീരുമാനം ഉടൻ ഉണ്ടാകും. ഘടകകക്ഷികളോട് കോൺഗ്രസിനും സി.പി.എമ്മിനും രണ്ടു സമീപനമാണ്. കോൺഗ്രസ് ഘടകകക്ഷി നേതാവിനെ അങ്ങോട്ടുപോയി കാണും. അതിനാലാണ് പാണക്കാട്ട് പോയത്. സി.പി.എം ഘടകകക്ഷി നേതാക്കളെ അവഗണിക്കുന്നു. സമ്പന്ന-ബൂർഷ്വ-മൂലധനശക്തികളുടെ പിടിയിലാണ് സി.പി.എമ്മെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.